സാഹിത്യരം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള വയലാർ സാഹിത്യ പുരസ്കാരം പ്രശസ്ത ​ഗാനരചയിതാവ് ഏഴാച്ചേരി രാമചന്ദ്രന്. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. സാഹിത്യ രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്.

 

തിരുവനന്തപുരം കാർത്തിക തിരുനാൾ തീയറ്ററിൽ ഫെബ്രുവരി 1-ന് 5.30-ന് നടക്കുന്ന പുരസ്കാര സമർപ്പണ അനുമോദന സമ്മേളനത്തിൽ വച്ച് കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ ജയകുമാർ ഐ എ എസ് സമ്മാനിക്കും. സാംസ്കാരിക സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പത്മശ്രീ ലഭിച്ച കലാമണ്ഡലം വിമല മേനോനെ വി വി രാജേഷ് അനുമോദിക്കും.

 

 

ഒപ്പം വയലാർ സിം​ഗേഷ്സ് ​ഗ്രൂപ്പിന്റെ ഉദ്ഘാടനം സം​ഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നിർവ്വഹിക്കും. മുൻ സ്പീക്കർ എം വിജയകുമാർ, വയലാർ രാമ വർമ സാംസ്കാരിക വേദി പ്രസിഡന്റ് ഡോയ ജി രാജ് മോഹൻ, കോട്ടുകാൽ കൃഷ്ണ കുമാർ എന്നിവർ പങ്കെടുക്കും