കേരള സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ നീണ്ട നിര തന്നെ പ്രഖ്യാപിച്ചേക്കും .

തനതുവരുമാനം വർധിപ്പിച്ചു കൊണ്ട് മുന്നോട്ടു പോയ കാര്യം എടുത്തു പറഞ്ഞേക്കും . തനതുവരുമാനം ഒരുലക്ഷം കോടിയിലേറെ രൂപയായി ഉയര്‍ന്നു . സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏറെ അനുയോജ്യമായ നിലയില്‍ ബജറ്റ് അവതരണം ഉണ്ടായേക്കും . കേരള സര്‍ക്കാരിന്‍റെ മേന്മകള്‍ എടുത്തു പറഞ്ഞു കൊണ്ട് ബജറ്റ് അവതരണം നടക്കും .