സ്കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്.
സബ്-4എം എസ് യു വി സെഗ്മെന്റില്‍ സുരക്ഷ, ഡ്രൈവിങ് ഡൈമാനിക്സ്, സാങ്കേതികവിദ്യ, മൂല്യം എന്നിവ കൊണ്ട് കരുത്താനായ പോരാളായി കൈലാഖ് മാറിയിരുന്നു. ഈ വര്‍ഷം കൈലാഖിന്റെ വേരിയന്റുകളുടെ എണ്ണം നാലില്‍നിന്നും ആറായി വിപുലീകരിക്കും.
ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കൈലാഖിന്റെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 50,000 രൂപ വരെയുള്ള പരിമിതകാല ഓഫറുകള്‍ സ്കോഡ നല്കുന്നു. കൂടാതെ, സ്കോഡയുടെ മെയിന്റനന്‍സിസ് 50% കിഴിവും ലഭിക്കും. ഈ ഓഫര്‍ ഫെബ്രുവരി 28 വരെയാണ് ലഭിക്കും. കൈലാഖ് വാങ്ങുന്നവര്‍ക്കെല്ലാം സമ്മാനവും ഉറപ്പാണ്.


