മഞ്ഞിനിക്കര ; പരിശുദ്ധനായ മോര് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാളിന് കൊടിയേറി . മഞ്ഞിനിക്കര ദയറാ കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് ശേഷം മോര് മിലിത്തിയോസ് യൂഹാനോന്‍. കൊടിയേറ്റ് നടത്തി , മോര് തേവോദോസ്യോസ് മാത്യുസ്, മോര് ഗ്രീഗോറിയോസ് കുര്യാക്കോസ് , മോർ ഗീവര്‍ഗീസ് അത്താനാസിയോസ് എന്നി മെത്രാപ്പോലീത്തമാർ സന്നിഹിതരായിരുന്നു .
വിശുദ്ധ മോറാന്റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോയ പാത്രിയർക്കാ പതാക ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപന്‍ അഭിവന്ദ്യ മോര് അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയർത്തി .
രാവിലെ ദയറയോടു ചേർന്നുള്ള മഞ്ഞിനിക്കര മോർ സ്തെഫനോസ് പള്ളിയിലെ കൊടിയേറ്റിനു ശേഷം , നേര്‍ച്ച ചെമ്പിൽ അരിയിടിൽ ചടങ്ങും നടത്തി .വര്‍ഷങ്ങളായി തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്ന പതിവുണ്ട് .
പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കൽ വെച്ച് നടത്തിയ ചടങ്ങിൽ ദയറാ തലവൻ മോർ അത്തനാസിസ് ഗീവര്‍ഗീസ് ചെമ്പിൽ അരിയിട്ട് പ്രാർത്ഥിച്ചു നൽകി . മോർ മിലിത്തിയോസ്സ് യൂഹാനോൻ, മോർ തെവോദോസിയോസ് മാത്യൂസ് എന്നി മെത്രാപോലിത്തമാർ , പള്ളി വികാരി ഫാദർ .എബി സ്റ്റീഫൻ , ഫാ ; രഞ്ജി ജോർജ് , റോയ്സ് മാത്യു , രാജൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു .
ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീർത്ഥ യാത്രക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും തുടക്കം കുറിച്ചു. കണ്ണൂർ കേളകം , മലബാർ ചെറ്റപ്പാലം , കല്പറ്റ , മീനങ്ങാടി , കോഴിക്കോട് , അങ്കമാലി , കോതമംഗലം , പെരുമ്പാവൂർ , വടക്കൻ പറവൂർ , ആലുവ , കരിങ്ങാച്ചിറ , കാക്കനാട് , മുവാറ്റുപുഴ , , കട്ടപ്പന , കൂത്താട്ടുകുളം , തൊടുപുഴ , ഹൈറേഞ്ച് മേഖല , അടിമാലി , തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല , കൊല്ലം ഭദ്രാസനത്തിലെ തെക്കൻ മേഖല , നിരണം ഭദ്രാസനത്തിലെ പടിഞ്ഞാറൻ മേഖല , കട്ടപ്പന , പീരുമേട് , റാന്നി ഉൾപ്പെട്ട ഹൈറേഞ്ച് മേഖല , എന്നിവിടങ്ങളിൽ നിന്നും തീർത്ഥ യാത്ര ഗ്രൂപ്പുകൾ 13 നു മഞ്ഞിനിക്കര കബറിങ്കൽ എത്തിച്ചേരും . നാടിൻറെ നാനാ ഭാഗത്തും തീര്ഥയാത്രകൾക്കു വിവിധ പള്ളികൾ , സംഘടനകൾ , വ്യക്തികൾ , സ്ഥാപനങ്ങൾ സ്വീകരണം നൽകും .
ഇന്ന് (9 ) വൈകിട്ട് 7 മണിക്ക് ഇടുക്കി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ മോര് പീലക്സീനോസ് സക്കറിയ മെത്രാപോലിത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും . തുടര്‍ന്ന് ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം, പ്രസംഗിക്കും .
ദയറായിൽ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും നടത്തും .

