തീവ്ര വോട്ടർ പട്ടിക പുതുക്കൽ 2026 ന്റെ നടപടികൾ സംസ്ഥാനത്ത് അതിവേഗം പുരോഗതി കൈവരിച്ചു വരവേ 62 നിയമസഭ നിയോജകമണ്ഡലങ്ങൾ ഹിയറിങ്ങ് നോട്ടീസ് കൈപ്പറ്റിയ മുഴുവൻ പേരുടേയും ഹിയറിങ്ങ് പൂർത്തിയാക്കിയാതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു ഖേൽക്കർ.
ഓരോ നിയോജകമണ്ഡലത്തിലും നോട്ടീസ് കൈപ്പറ്റിയ ആളുകൾക്ക് ഹിയറിങ്ങ് നടത്തി അർഹമായ ഒരാൾപോലും പട്ടികയിൽ നിന്ന് ഒഴിവാക്കാതെ ഇരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇതിനോടകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എസ് ഐ അർ നടപടികളിൽ ഏറ്റവും കൂടുതൽ സമയം എടുക്കുന്ന ഹിയറിങ്ങ് പ്രക്രിയ കുറ്റമറ്റ രീതിയിൽ അതിവേഗം പൂർത്തിയാക്കിയ നിയോജകമണ്ഡലങ്ങളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിച്ചു.
പതിനാല് വീതം നിയോജകമണ്ഡലങ്ങൾ പൂർത്തിയാക്കി എറണാകുളം, തിരുവനന്തപുരം ജില്ലകൾ ആണ് മുന്നിൽ 10 എണ്ണം പൂർത്തിയാക്കി പാലക്കാടും 9എണ്ണം പൂർത്തിയാക്കി ആലപ്പുഴയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആണ്.
ഉദ്മ (22431), ധർമടം (17972), ഏറനാട് (20253), വണ്ടൂർ (22829), തൃത്താല (16501), പട്ടാമ്പി (17256), ഷൊർണുർ (20753), കോങ്ങാട് (18553), മണ്ണാർക്കാട് (20893), മലമ്പുഴ (37201), പാലക്കാട് (36956), തരൂർ (20957), ചിറ്റൂർ (24986), ആലത്തൂർ (20474), വടക്കാഞ്ചേരി (22508), തൃശൂർ (27923), പുതുക്കാട് (30544), ചാലക്കുടി (33756), പെരുമ്പാവൂർ (20511), അങ്കമാലി (27191), ആലുവ (27614), കളമശ്ശേരി (24958), പറവൂർ (23335), വൈപ്പിൻ (25553), കൊച്ചി (31221), തൃപ്പൂണിത്തുറ (47776), എറണാകുളം (35473), തൃക്കാക്കര (37612), കുന്നത്തുനാട് (20688), പിറവം (26003), മൂവാറ്റുപുഴ (27404), കോതമംഗലം (17774), തൊടുപുഴ (27208), പാല (39323), കടുത്തുരുത്തി (33481), വൈക്കം (19518), ചങ്ങനാശ്ശേരി (53465), കാഞ്ഞിരപ്പള്ളി (36764), പൂഞ്ഞാർ (41276), അരൂർ (28180), ചേർത്തല (22371), ആലപ്പുഴ (37438), അമ്പലപ്പുഴ (29043), കുട്ടനാട് (14233), ഹരിപ്പാട് (21479), കായംകുളം (33932), മാവേലിക്കര (26332), ചെങ്ങന്നൂർ (31610), വർക്കല (24810), ആറ്റിങ്ങൽ (26820), ചിറയിൻകീഴ് (24384), നെടുമങ്ങാട് (27518), വാമനപുരം (24469), കഴക്കൂട്ടം (39715), വട്ടിയൂർകാവ് (47477), തിരുവനന്തപുരം (43526), നേമം (42390), അരുവിക്കര (23427), പാറശ്ശാല (39499), കാട്ടാക്കട (34015), കോവളം (44367), നെയ്യാറ്റിൻകര (35129


