കേരളം, തമിഴ്‌നാട്,അസം, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുവാന്‍ ഉള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു
.ഈ മാസം ഒടുവിലിനു ശേഷമാകും തീയതികള്‍ പ്രഖ്യാപിക്കുക .
തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി . നാല് വർഷത്തിനിടയിൽ ഒരേ ജില്ലയിൽ മൂന്ന് വർഷം തുടരുന്നവരെയും സ്ഥലം മാറ്റും . തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ളവരെ മാറ്റി നിയമിക്കും .
അച്ചടക്ക നടപടികള്‍ നേരിടുന്നവരെ തിരഞ്ഞെടുപ്പ് ജോലികളിൽ നിയമിക്കില്ല . കേരളത്തിൽ മെയ് 23 വരെയാണ് നിലവില്‍ ഉള്ള സര്‍ക്കാരിന്‍റെ കാലാവധി

