കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി.സിപിഐഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍-അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു .
മോട്ടോര്‍ വാഹന തൊഴിലാളികള്‍ കൂടി സമരത്തിന്റെ ഭാഗമാണ് .ഇതിനാല്‍ വാഹന ഗതാഗതത്തെ സമരം ബാധിച്ചു . തൊഴില്‍ ഇടങ്ങള്‍ അടഞ്ഞു കിടക്കും . കേരളത്തില്‍ സമരം ശക്തമാക്കാന്‍ ആണ് സംയുക്ത സമര സമിതി തീരുമാനം
ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചത്.


