ബെംഗളൂരു ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു.6 കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു.യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്.

വിദ്യാർഥികൾ സഞ്ചരിച്ച കാർ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ടശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു.സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യാവാരയിൽ ആണ് അപകടം ഉണ്ടായത്