ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. ഏഴുപേർ മരിച്ചു. രണ്ടു ജീവനക്കാരും അഞ്ചു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ചത്ര ജില്ലയിലെ സിമരിയക്ക് സമീപമുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകർന്നു വീണത്‌ .

രോഗിയായ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, സഹായികളായ അർച്ചന ദേവി, ധുരു കുമാർ, പൈലറ്റുമാരായ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിംഗ് എന്നിവരാണ് മരിച്ചത്.