എ ഐ നിര്‍മ്മിത വീഡിയോ വഴി വ്യാജ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി . ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു സ്പോൺസേർഡ് പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ ഐ നിർമ്മിത വീഡിയോ ഉപയോഗിച്ച് ആണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് മുന്നറിയിപ്പ് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ ഐ നിർമ്മിത വീഡിയോ എന്ന തരത്തില്‍ ഉള്ള അവകാശവാദം പൂർണ്ണമായും വ്യാജമാണ് .
പ്രധാനമന്ത്രിയോ ഇന്ത്യാ ഗവൺമെന്റോ ഇത്തരത്തിലുള്ള യാതൊരു നിക്ഷേപ പദ്ധതിയും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം പോസ്റ്റുകളുമായി ബന്ധപ്പെട്ട ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതു ജനങ്ങളെ അറിയിച്ചു .
വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ഓൺലൈനിൽ പങ്കുവെക്കരുത്.
ജാഗ്രത പാലിക്കണം എന്നും അറിവുള്ളവരായിരിക്കുക എന്നുംഎ ഐ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ വീഴരുത് എന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി .

