വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. 18 വരെ പൂജകളും ദർശനത്തിനുള്ള സൗകര്യവും ഉണ്ട്. 18ന് രാത്രി 10ന് നട അടയ്ക്കും.
വിഷുക്കണി ദർശനം 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ്. തന്ത്രിയും മേൽശാന്തിയും വിഷുക്കൈനീട്ടവും നൽകും.
സാധാരണ മേടം ഒന്നിനാണ് വിഷു ആഘോഷം എങ്കിലും ഇത്തവണ ഉദയത്തിനു ശേഷമാണ് സൂര്യൻ അടുത്ത രാശിയിലേക്കു മാറുന്നത്. അതിനാലാണ് മേടം രണ്ടിന് വിഷുക്കണി ദർശനം വന്നത്.
കെഎസ്ആർടിസി പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിനായി 76 ബസ് ക്രമീകരിച്ചിട്ടുണ്ട്.ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവനന്തപുരം, എരുമേലി, കുമളി എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്കു പ്രത്യേക ദീർഘദൂര സർവീസ് നടത്തും.


