തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരും കൊല. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.ചികിത്സയിലുള്ള പ്രതിയുടെ ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രത് അഫ്നാന്‍റെ മൊഴി ഇന്നലെ രാത്രി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെ 10 നും 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര.