കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടത് . എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയ മുക്കട സ്വദേശി അനീഷ് ശ്വാസം കിട്ടാതെ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് പെട്ടെന്ന് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് മരണം നടന്നത് എന്നാണ് പ്രാഥമിക നിഗമനം കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നി ശമന സേന യൂണിറ്റ് ആണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.