Today 101st launch was attempted, PSLV-C61 performance was normal till 2nd stage. Due to an observation in 3rd stage, the mission could not be accomplished:isro
ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി–61 കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണവും. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു