കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഈ യാത്രാ സീസണില്‍ കൂടുതല്‍ ആനുകൂല്യങ്ങളും, സൗകര്യങ്ങളും, മൂല്യവും നല്‍കുന്നതിനായി മൂന്ന് ഇന്‍റര്‍നാഷണല്‍ റോമിംഗ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ മെച്ചപ്പെടുത്തി.

 

വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്പെയ്ഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ ചുരുങ്ങിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ തയാറാക്കിയതാണ്.

 

പരിമിത കാലയളവിലെ ഓഫറായ ഡബിള്‍ ഡാറ്റ ഉപയോഗിച്ച് വിദേശയാത്ര ചെയ്യുന്ന വി ഉപഭോക്താക്കള്‍ക്ക് ഇനി ഡാറ്റ തീര്‍ന്നുപോകുമെന്ന ആശങ്കയില്ലാതെ മാപ്പുകള്‍ ഉപയോഗിച്ച് സഞ്ചരിക്കാനും, തടസ്സമില്ലാതെ വീഡിയോ കോളുകള്‍ ചെയ്യാനും, വിനോദ പരിപാടികള്‍ സ്ട്രീം ചെയ്യാനും, ഫോട്ടോകള്‍ പങ്കുവെക്കാനും, ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ നോക്കുവാനുമെല്ലാം സാധിക്കും.

 

649 രൂപയുടെ 1 ദിവസം കാലാവധിയുള്ള പ്ലാനില്‍ 1 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം, 50 മിനിറ്റ് വോയിസ് കോളുകള്‍, 10 എസ്എംഎസ്, സൗജന്യ ഇന്‍കമിംഗ് എന്നിവ കോളുകള്‍ ലഭ്യമാണ്.

 

2999 രൂപയുടെ 10 ദിവസം കാലാവധിയുള്ള പ്ലാനില്‍ 10 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം, 300 മിനിറ്റ് വോയിസ് കോളുകള്‍, 50 എസ്എംഎസ്, സൗജന്യ ഇന്‍കമിംഗ് എന്നിവ കോളുകള്‍ ലഭ്യമാണ്.

 

3999 രൂപയുടെ 30 ദിവസം കാലാവധിയുള്ള പ്ലാനില്‍ 30 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം, 1500 മിനിറ്റ് വോയിസ് കോളുകള്‍, 100 എസ്എംഎസ്, സൗജന്യ ഇന്‍കമിംഗ് എന്നിവ കോളുകള്‍ ലഭ്യമാണ്.

 

വി ഉപഭോക്താക്കള്‍ക്ക് 60 ദിവസം മുന്‍പ് വരെ അവരുടെ റോമിംഗ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്യാം. കൂടുതല്‍ സൗകര്യത്തിനായി വി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ എപ്പോള്‍ വേണമെങ്കിലും ആക്റ്റിവേറ്റ് ചെയ്യാം. ഇത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനം, കാലാവധി, ഇഷ്ടപ്പെട്ട പ്ലാന്‍ എന്നിവ ഏതാനും ക്ലിക്കുകളിലൂടെ തിരഞ്ഞെടുക്കാം.

 

വിദേശയാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനായി വി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര റോമിംഗ് സഹായം നല്‍കുന്നു. നെറ്റ്വര്‍ക്ക് സംബന്ധിച്ച സംശയങ്ങള്‍ക്കും സേവന സഹായങ്ങള്‍ക്കും 24 മണിക്കൂറും ലഭ്യമാകുന്ന പ്രത്യേക കസ്റ്റമര്‍ സപ്പോര്‍ട്ട് ലഭ്യമാണ്.

 

യാത്രാനുഭവം കൂടുതല്‍ സുരക്ഷിതമാക്കാന്‍ എല്ലാ പോസ്റ്റ്പെയ്ഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളോടൊപ്പവും ബാഗേജ് സംരക്ഷണം നല്‍കുന്നതിനായി വി ബ്ലൂ റിബണ്‍ ബാഗ്സുമായി പങ്കാളിത്തം തുടരുന്നു. ചെക്ക്-ഇന്‍ ലഗേജ് പരാതി നല്‍കി 96 മണിക്കൂറിന് ശേഷവും അവരുടെ ചെക്ക്-ഇന്‍ ചെയ്ത ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് വെറും 99 രൂപ നിരക്കില്‍ ഒരു ബാഗിന് 19,800 രൂപവരെ വരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. ഈ സൗകര്യം അന്താരാഷ്ട്ര യാത്രകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മനസ്സമാധാനം നല്‍കുന്നു.

 

പുതുക്കിയ ഇന്‍റര്‍നാഷണല്‍ റോമിംഗ് സേവനങ്ങളിലൂടെ കൂടുതല്‍ ഡാറ്റ, പ്രത്യേക കസ്റ്റമര്‍ സപ്പോര്‍ട്ട്, വിശ്വസനീയമായ കണക്ടിവിറ്റി, അധിക യാത്രാ സുരക്ഷ എന്നിവ ലഭ്യമാക്കിക്കൊണ്ട് വി ഉപഭോക്തൃ-സൗഹൃദ അന്താരാഷ്ട്ര റോമിംഗ് അനുഭവം ഒരുക്കിയിരിക്കുന്നു.