മുംബൈ ലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ കോട്ടയം വഴി സർവീസ് നടത്തുന്ന ഈ ട്രെയിനിന് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മുംബൈയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികൾ സ്ഥിരമായി ഉന്നയിച്ച ആവശ്യപ്രകാരം, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് തുടങ്ങിയവരോട് നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഈ പ്രത്യേക ട്രെയിൻ അനുവദിക്കാൻ കഴിഞ്ഞത്.
” മുംബൈയിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിൽ ഈ തീരുമാനം വലിയ ആശ്വാസം നൽകുന്നതാണ്. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതും യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും,” എന്നും എം.പി. വ്യക്തമാക്കി.