കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കള്‍ പ്രസ്താവിച്ചു . ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായ നികുതി ഈടാക്കുന്നു എന്നാണ് പരാതി . ഇന്ന് വൈകിട്ട് ആറു മണി മുതലാണ് സമരം.
കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും അധിക നികുതി ഈടാക്കുന്നു എന്നാണ് പരാതി .
അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ദിനംപ്രതി സർവീസുകൾ നടത്തുന്നുണ്ട്.


