സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്ന് 2025 (ഡിസംബർ 15) മുതൽ പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. എന്നാൽ സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും.

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.