അച്ചന്‍കോവില്‍ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് 17ന് കൊടിയേറും. 26ന് സമാപിക്കും. ദിവസവും രാവിലെ 5.15ന് നെയ്യഭിഷേകം, 6ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, 12.30ന് അന്നദാനം, 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന, 7.30ന് അന്നദാനം, 9.30ന് ഹരിവ സനം പാടി നടയടയ്ക്കൽ.

ഇന്ന് വൈകിട്ട് തിരുവാഭരണം വരവേൽക്കും , 17ന് രാവിലെ 10ന് കൊടിയേറ്റ്, 11ന് കളഭാഭിഷേകം, 12ന് കൊടിയേറ്റ് സദ്യ, രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 19ന് 12ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 6.45ന് അന്നദാനം, 7ന് നാമജപലഹരി, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 20ന് 12ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം, 7.45ന് കൈകൊട്ടിക്കളി, 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്,8.10ന് ഡാൻസ്, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 21ന് 12ന് ഉത്സവബലി, 1ന് ഉത്സവബലിദർശനം, 7.45ന് ഭക്തിഗാനമേള, 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.45ന് നൃത്തസന്ധ്യ അരങ്ങേറ്റം, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ. 22ന് 5.10 ന് ശാസ്താംപാട്ട്, 6ന് ഓട്ടൻതുള്ളൽ, 8ന് ആലപ്പുഴ ഡ്രീം വേവ്സ് അവതരിപ്പിക്കുന്ന ഗാനമേള, 10.30ന് ചപ്രം എഴുന്നള്ള ത്ത്, കറുപ്പൻതുള്ളൽ, 12ന് പത്തനംതിട്ട മുദ്ര അവതരിപ്പിക്കുന്ന ശ്രീ രക്ത‌കണ്ഠ‌ൻ ബാലെ. 23ന് 9ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 12നും 12.30നും അന്നദാനം, 4.15 ന് കോന്നി ഐരവൺ പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്ന് എത്തിച്ചേരുന്ന തങ്ക അന്നക്കൊടിക്ക് അച്ചൻകോവിൽ പടിഞ്ഞാ റേക്കര സർക്കാർ തടി ഡിപ്പോ ജംക്ഷനിൽ സ്വീകരണം, 5.30ന് കാഴ്ചശീവേലി എഴുന്നള്ളത്ത്,7ന് കൈകൊട്ടിക്കളി, 8ന് തിരുവ നന്തപുരം വോയ്സ് അവതരിപ്പി ക്കുന്ന ഗാനമേള, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ, 12ന് തിരുവനന്തപുരം അക്ഷയ ശ്രീയുടെ നാഗദിഗംബരി നൃത്ത നാടകം. 24ന് 9ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 5.30ന് കാഴ്ചശീ വേലി എഴുന്നള്ളത്ത്, ആത്മീയ പ്രഭാഷണം, 7.30ന് സാബു നാരായണൻ അവതരിപ്പിക്കുന്ന വൺ മാൻ ഷോ, 8.15ന് ചെന്നൈ ശാസാ ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ്, 10.30ന് ചപ്രം എഴുന്നള്ളത്ത്, കറുപ്പൻതുള്ളൽ, 12.30ന് അടൂർ വിശ്വകല തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ശിവകാളി : തെയ്യം സ്റ്റേജ് ഡ്രാമ. 25ന് 9ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 12ന് രഥോത്സവം, കറുപ്പൻതുള്ളൽ, 7ന് കൈകൊട്ടിക്കളി, 8.10 ന് ട്രാക്ക് ഗാനമേള, 11.30ന് പൂങ്കോവിൽ എഴുന്നള്ളത്ത്, 12ന് പള്ളിവേട്ടയും സേവയും.