വിയറ്റ്നാം മുതൽ ഇറാഖ് വരെ 4 യുദ്ധ വാർത്തകൾ ലോകത്തെ അറിയിച്ച വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു.പ്രാദേശിക പത്രത്തിൽ ലേഖകനായാണ് മാധ്യമ രംഗത്ത്‌ തുടക്കം കുറിച്ചത് .പിന്നീട് യുദ്ധ കാര്യ ലേഖകനായി പേരെടുത്തു .

വിയറ്റ്നാം യുദ്ധ റിപ്പോർട്ടുകൾക്ക് 1966ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു.1962 മുതൽ 1975 വരെ അസോഷ്യേറ്റ് പ്രസിന്റെ (എപി) യുദ്ധകാര്യ ലേഖകനായിരുന്നു. 1981 ൽ സിഎൻഎൻ ചാനലിൽ ചേർന്നു.ആദ്യ ഗൾഫ് യുദ്ധത്തിൽ ഇറാഖിൽനിന്നു നൽകിയ തൽസമയ റിപ്പോർട്ടുകൾ ഏവരും ശ്രദ്ധിച്ചു .അൽ ഖായിദ മേധാവി ഉസാമ ബിൻ ലാദൻ ,ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ, എന്നിവരുമായി അഭിമുഖം നടത്തിയതോടെ ഈ രംഗത്തെ മാധ്യമ വിഭാഗത്തില്‍ പീറ്റർ ആർനറ്റ് ശ്രദ്ധേയനായി .തുടര്‍ന്ന് എൻബിസിക്കു വേണ്ടി രണ്ടാം ഇറാഖ് യുദ്ധവും റിപ്പോർട്ട് ചെയ്തു.