ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ഒരു ദിവസം നീളുന്ന ജംഗിള്‍ സഫാരി സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 27 (ശനിയാഴ്ച)ന് രാവിലെ എട്ടിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിന് സമീപത്തു നിന്ന് യാത്ര ആരംഭിക്കും. ഗവി ജംഗിള്‍ സഫാരി, അടവി കുട്ടവഞ്ചി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാഹനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഫോറസ്റ്റ് എന്‍ട്രി പാസ്, കുട്ടവഞ്ചി, ചായയും വെള്ളവും, ഗൈഡ് സേവനം എന്നിവ ഉള്‍പ്പെടുത്തി ഒരു വ്യക്തിക്ക് 1,600/(ആയിരത്തി അറുനൂറ്) രൂപയാണ് യാത്രാ ചെലവ്.

ഫോണ്‍ : 9544214141, 9447709944.