തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു . കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കലക്ടര്‍ മുതിര്‍ന്ന അംഗത്തിന് പ്രതിജ്ഞ ചൊല്ലി നല്‍കി . ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു .

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും വരണാധികാരികള്‍ ആദ്യ അംഗത്തിന് പ്രതിജ്ഞ ചൊല്ലി നല്‍കി . ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമാണ് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചത് . ചടങ്ങിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു . യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു .