പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽനിന്ന് പിരിച്ചുവിട്ടു.അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി.

ആറൻമുള സ്റ്റേഷനിലാണ് ഉമേഷ് ജോലി ചെയ്തിരുന്നത്.പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് പിരിച്ചു വിടാൻ ഉത്തരവിട്ടത്.11 തവണ അച്ചടക്ക നടപടികൾ സ്വീകരിച്ചു.നിരന്തരമായ അച്ചടക്ക ലംഘനം തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവിയുടെ നടപടി ക്രമങ്ങളില്‍ പറയുന്നു.ഉത്തരവ് കൈപ്പറ്റി 60 ദിവസത്തിനുള്ളിൽ ഉമേഷിനു അപ്പീൽ നൽകാം.