ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രത്തിലെ ധനുമാസ മഹോത്സവത്തിന് തൃക്കൊടി കയറി.
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഒരുമിച്ചു വാഴുന്ന സന്നിധാനം. അതാണ് സ്ഥാണുമലയൻ ക്ഷേത്രം. അപൂർവ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴു നിലകളുള്ള ഈ ക്ഷേത്രം കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് .നാഗർകോവിൽ‍ – കന്യാകുമാരി രാജവീഥിയിൽ (ദേശീയപാത 66) സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്.ധനുമാസത്തിൽ തിരുവാതിരയ്ക്കും മേടമാസത്തിൽ ചിത്രാപൗർണ്ണമിയ്ക്കും ആറാട്ട് വരും വിധത്തിലാണ് ഇവിടത്തെ ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു ധർമ്മ പ്രബോധന കേന്ദ്രമാണ് ക്ഷേത്രഭരണം നടത്തുന്നത്.ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ശിൽപകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്.

 

ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേർന്നാണ് സ്ഥാണുമലയൻ എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് നാഗർകോവിൽ – കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം.

ഐതിഹ്യകഥകളാൽ സമ്പന്നമാണ് സ്ഥാണുമലയൻ ക്ഷേത്രവും. അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലമത്രേ. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുന്ന അവസരത്തിൽ ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. തുടർന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിന്റെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു.

അനസൂയയുടെ ഭക്തിയേക്കുറിച്ചറിഞ്ഞ ത്രിമൂർത്തികൾ അനസൂയയെ പരീക്ഷിക്കാൻ തീരുമാനിച്ചു. സന്യാസിമാരുടെ വേഷത്തിൽ അനസൂയയുടെ അടുക്കലെത്തിയ സന്യാസിമാർ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നൽകാൻ. ഇതു കേട്ട അനസൂയ അത്രിയുടെ പാദം കഴുകിയ ജലത്തിൽ നോക്കി പ്രാർത്ഥിക്കുകയും ത്രിമൂർത്തികൾ ശിശുക്കളായി മാറുകയും ചെയ്തു. തുടർന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ അവിടെയെത്തിയ ലക്ഷ്മി, പാർവതി, സരസ്വതി ദേവിമാർ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടർന്ന് അനസൂയ ശിശുക്കളായി മാറിയ ത്രിമൂർത്തികളെ പഴയരൂപത്തിലാക്കി എന്നാണ് കഥ.

ദേവേന്ദ്രൻ ത്രിമൂർത്തികൾക്കായി നിർമിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനിൽക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കൽപ്പിച്ചിരിക്കുന്നു. പ്രധാന റോഡിൽ നിന്നും കവാടം കടന്നാൽ ദൂരെ നിന്ന് തന്നെ ശിൽപചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. കുറച്ചുകൂടി മുന്നോട്ടു ചെന്നാൽ വലതുഭാഗത്തായി ഒത്ത നടുക്ക് മണ്ഡപത്തോടുകൂടിയ വിശാലമായ കുളമാണ്. ഈ കുളത്തിനോടു ചേർന്ന് തന്നെ അഗ്രഹാരവീഥികളും ദൃശ്യമാണ്. റോഡരികിൽ വലതുഭാഗത്തായി ഒരു ശിലയിൽ കുങ്കുമവും പട്ടും ചാർത്തിയിരിക്കുന്നത് കാണാം.

ശുചീന്ദ്രം ചരിത്രത്തിൽ കുറ്റവാളിയെന്നു കരുതുന്നയാൾ തീയിൽ ചാടിയോ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ശുചീന്ദ്രം കൈമുക്ക് ഇവിടെയാണ് നടന്നത്. മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി എന്നിവയിൽ പലതരം കുറ്റങ്ങളേയും അവയ്ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്. 13-ാം ശതകത്തിൽ തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിർത്തലാക്കിയത്.

 

പ്രത്യേകതകൾ

134 അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം കൊത്തുപണികളാൽ സമൃദ്ധമാണ്. ക്ഷേത്രകവാടത്തിലെ 25 അടിയോളം ഉയരമുള്ള വാതിലും കാണേണ്ട കാഴ്ചയാണ്. പടുകൂറ്റൻ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും സന്ദർശകരെ ആശ്ചര്യഭരിതരാക്കും. ദേവന്മാരും ഉപദേവന്മാരുമായി നിരവധി ആരാധനാമൂർത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതിൽ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാർത്ഥന പൂർത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാൻ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. ഈ പ്രതിഷ്ഠയുള്ളതിനാൽ ഹനുമാൻ ക്ഷേത്രമെന്നും സ്ഥാണുമലയൻ ക്ഷേത്രം അറിയപ്പെടുന്നു.

മാർകഴി, ചിത്തിര എന്നിവയാണ് പ്രധാന ഉത്സവങ്ങൾ. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മാർകഴി ഉത്സവം നടക്കുക. ദേവന്മാരെ മൂന്ന് തേരുകളിൽ എഴുന്നെള്ളിക്കുന്ന തേരോട്ടമാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. ഏപ്രിൽ-മെയ് മാസങ്ങളിലാണ് ചിത്തിര ഉത്സവം നടക്കാറ്. പുലർച്ചെ നാല് മുപ്പത് മുതൽ 11.30 വരേയും വൈകിട്ട് അഞ്ചുമണി മുതൽ എട്ടേ മുപ്പത് വരെയും ക്ഷേത്രത്തിൽ ദർശനം നടത്താം.

 

The Thanumalayan Temple, also called Sthanumalayan Temple is an important Hindu temple located in Suchindram in the Kanyakumari district of Tamil Nadu

The Thanumalayan Temple, also called Sthanumalayan Temple, is an important Hindu temple located in Suchindram in the Kanyakumari district of Tamil Nadu, India. The Thanumalayan Temple is of importance to both Shaivaite and Vaishnavite sects of Hinduism, as the name Stanumalaya denotes the Trimurti; “Stanu” means Shiva; “Mal” means Vishnu; and the “Ayan” means Brahma. It counts among the Abhimana Kshetrams in Vaishnavite traditions. It is one of the 108 Shiva Temples revered by the Kerala Hindu culture, though this temple is now in Tamil Nadu, after Kanyakumari District was merged into Tamil Nadu from Travancore.

The temple complex covers around two acres and has two gateway towers called gopurams. The tallest is the eastern tower with 11 stories and a height of 44 metres (144 ft). The temple has numerous shrines, with those of Sthanumalayan and that of Hanuman being the most prominent. The temple has six daily rituals at various times from 5:30 a.m. to 9 p.m. and many yearly festivals on its calendar, with the festival during Margazhi being the most prominent.

The present masonry structure was built during the Chola dynasty in the 9th century, while later expansions are attributed to Thirumalai Nayak and the Travancore Maharajas. The temple is maintained and administered by the Dharmapuram Aadhenam. The temple is associated with Indra whose sin was propitiated after worshiping the presiding deity and also Anasuya known for her chastity. The temple is maintained and administered by the Hindu Religious and Charitable Endowments Department of the Government of Tamil Nadu.