സംസ്ഥാനത്ത് കോർപറേഷൻ , മുനിസിപ്പാലിറ്റി അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ.
സംസ്ഥാനത്ത് കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെയാണ്.
തിരുവനന്തപുരത്ത് ബിജെപിയുടെ വി വി രാജേഷും കൊച്ചിയില്‍ വി.കെ.മിനിമോളും മേയ൪ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആയി ആശനാഥ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ആയി കോണ്‍ഗ്രസിന്‍റെ നിജി ജസ്റ്റിനും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയറായി പി. ഇന്ദിരയും കൊല്ലത്ത് എ.കെ. ഹഫീസും മേയറായി ചുമതലയേറ്റു. കോഴിക്കോട് കോര്‍പറേഷനില്‍ മേയറായി ഒ.സദാശിവനും ഡെപ്യൂട്ടി മേയറായി എസ് ജയശ്രീയും ചുമതലയേറ്റു.


