ശ്രീനാരായണ ഗുരുദേവന്റെ ജീവിത സായാഹ്നത്തിലെ സുപ്രധാന ഏടുകളിൽ പെട്ട ഒന്നായിരുന്നു ശിവഗിരി തീർത്ഥാടന അനുമതി.തീർത്ഥാടനത്തിന് അനുമതി നൽകിയ ഗുരു തീർത്ഥാടനത്തിന്റെ ആവശ്യകതയെ പറ്റി ചോദിച്ചപ്പോൾ ആവശ്യമുന്നയിച്ചു ഗുരുസന്നിധിയിൽ എത്തിയവർക്കു വ്യക്തത നൽകുവാനായില്ല. അതു മനസ്സിലാക്കിയ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണമെന്ന് ഉപദേശിച്ച് ലോകജനതയും സർവ്വതോന്മുഖമായ പുരോഗതിയെയാണ് ഗുരുദേവൻ മുന്നിൽ കണ്ടത്.

 

വ്യക്തിയുടെയും സമൂഹത്തിൻ്റെയും അതിരുകളില്ലാത്ത രാജ്യത്തിൻ്റെയും വികസനം ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല നാടിൻ്റെ വളർച്ച.ഗുരുദേവൻ എട്ടു വിഷയങ്ങൾ ശിവഗിരി തീർത്ഥാടന ലക്ഷ്യമായി ഉപദേശിച്ചു നൽകി.അഷ്ട വിഷയങ്ങളിൽ പ്രഥമ പരിഗണന നൽകിയത് വിദ്യാഭ്യാസത്തിനാണ് .രണ്ടാമതായി സുചിത്വം മൂന്നാമതാണ് ഈശ്വര വിശ്വാസത്തിന് പ്രാധാന്യം നൽകിയത്.

 

സാധാരണ തീർത്ഥാടനങ്ങളെല്ലാം ദൈവത്തിൻറെ പേരിലുള്ള കൂട്ടായ്മയ്ക്കാണ് പ്രാധാന്യം കൽപ്പിക്കാറുള്ളത്. അപ്രകാരമുള്ള പല തീർത്ഥാടനങ്ങളും പിന്നാലെ ധനസമ്പാദനത്തിനുള്ള ഉപാധികളായി തീർന്നു. വിശ്വാസാധിഷ്ഠിതമായ തീർത്ഥാടനങ്ങൾഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് നാം നിത്യേന അറിഞ്ഞു കൊണ്ടിരിക്കുകയാണ്.ഇത്തരം അവസ്ഥകളൊക്കെ മുന്നിൽ കണ്ടുകൊണ്ടാവാംത്രികാലജ്ഞാനിയായ ഗുരുദേവൻ പൗരാണിക തീർത്ഥാടന സങ്കല്പങ്ങളിൽവ്യത്യസ്തമായ വിധം ശിവഗിരി തീർത്ഥാടനത്തിന്
ലക്ഷ്യം അവതരിപ്പിച്ചത്.

ജനതയുടെ എല്ലാ മേഖലയിലും ഉള്ള വികസനം അതിലൂടെ ലോകത്തിൻറെ ആകെ പുരോഗതി മൂന്നാമതായി ഉപദേശിച്ച ഈശ്വര വ്യക്തിയെ തുടർന്ന് സംഘടന ,കൃഷി, കച്ചവടം, കൈതൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം, എന്നിവയും അഷ്ടലക്ഷ്യങ്ങളിൽ ഗുരുദേവൻ ഉൾപ്പെടുത്തുകയുണ്ടായി.തുടർന്ന് ശിവഗിരിയിലേക്കുള്ള യാത്രഎപ്രകാരമാണെന്ന് അവിടുന്ന് ഉപദേശിച്ചു.ഇവയൊക്കെ ലോകത്തിൻറെ സമഗ്ര മുന്നേറ്റത്തിന് വരുംകാലങ്ങളിൽ ആവശ്യമായ ഘടകങ്ങൾ ആകുമെന്നുള്ള ഗുരുദേവന്റെ നിലപാട് ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും മാർഗ്ഗദീപമായി നിലകൊള്ളുന്നു.ശാസ്ത്ര സാങ്കേതികവിദ്യ ഇന്ന് സർവ്വസാധാരണമായി ജനജീവിതത്തിന്റെ സമസ്തമേഖലയിലും കീഴടക്കി കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

വിദ്യാഭ്യാസത്തിലൂടെ ഒരു വലിയ ജനവിഭാഗത്തിന് സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിച്ചേരാനായി. മാറ്റി നിർത്തപ്പെടുകയും ഈശ്വരന്റെ പേരിൽ തീണ്ടലുംഅയിത്തവും അനുഭവിച്ച് മുന്നോട്ടുള്ള ഗതി തടഞ്ഞിരുന്ന ഒരു കാലത്ത് ഗുരുദേവൻ കുടിപ്പള്ളികുടങ്ങളുംസംസ്കൃത പാഠശാലകളും സ്ഥാപിച്ചു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ അനിവാര്യതയും ബോധ്യപ്പെടുത്തി ഗുരുദേവന്റെ വിദ്യാഭ്യാസ വീക്ഷണത്തിലൂടെയാണ് പ്രധാന ദേവാലയം വിദ്യാലയം ആകണമെന്നുംഇനി ക്ഷേത്ര നിർമ്മാണത്തെപ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നും ഒരു വേള അഭിപ്രായപ്പെട്ടത്.കേവലം പഠനം മാത്രമായല്ല ഗുരുദേവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചത്.മനുഷ്യജീവിതത്തിനു മുന്നേറാൻ തൊഴിലും ധനസമ്പാദന മാർഗ്ഗവും കൂടി വേണ്ടതെന്ന് കണ്ടറിഞ്ഞ് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംസംരംഭം കുറിച്ചു.

93-ാമത് ശിവഗിരി തീർത്ഥാടന വേളയിലെ സവിശേഷമായ ഒരു ഇനമെന്ന നിലയിൽവിദ്യാഭ്യാസ മേഖലയിൽ മികവാർന്ന സംഭാവന കാഴ്ചവയ്ക്കുന്ന ഒരു സ്ഥാപനത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുന്നുവെന്ന് ശിവഗിരി മഠം ഗുരുവിൻറെ ഉപദേശത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്ന് നമുക്ക് അവിടെ കാണാനാവും.മികച്ച നിലയിൽ അവികസിതമായ മേഖലകളിൽ വിദ്യാലയങ്ങൾ സാധിച്ച് പ്രദേശത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികൾക്ക് വിദ്യാഭ്യാസ വെളിച്ചം പകരുവാൻ ശിവഗിരി മഠവും ഗുരുദേവ ശിഷ്യരും നേരത്തെ മുതൽ തന്നെ പ്രവർത്തിച്ചു പോരുന്നുണ്ട്.അന്ധവിശ്വാസങ്ങൾ ഇല്ലാതെ ജനതയെ പ്രബുദ്ധതയുടെ വഴിയിലൂടെ സഞ്ചരിക്കാനാണ് ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി മഠം നിലകൊള്ളുന്നത്.കാർഷിക രംഗത്ത് ധർമ്മസംഘത്തിന്റെ സംഭാവന മികച്ചതാണ്.ഏക്കർ കണക്കിന് ഭൂമിയിൽ വിവിധയിനം കൃഷികളും നൂറിൽ പരം വിവിധ ഇനത്തിൽപ്പെട്ട പശുക്കളെയും സംരക്ഷിക്കുന്ന ഗോശാലയും മoത്തിനു കീഴിലുണ്ട്.മികച്ച നിലയിൽ സേവനം സമർപ്പിച്ചു വരുന്ന ആതുര ശുശ്രൂഷ കേന്ദ്രം വർക്കലയിൽ ഉണ്ട്.തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ആയുർവേദ ആശുപത്രിയും മരുന്ന് ഉൽപാദന കേന്ദ്രവുംഅവിടെയ്ക്ക് ആവശ്യമായ ഔഷധ സസ്യങ്ങളുടെ സംരക്ഷണവും പരക്കെ പ്രശംസിക്കപ്പെട്ടു വരുന്നു.

സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമൊക്കെയായി ശിവഗിരി മഠത്തിന്റെസേവനം പലവിധത്തിൽ നിലവിലുണ്ട്.വളരെയധികം പേരുടെ ശ്രദ്ധയിലേക്ക് ഇതൊന്നും കടന്നു ചെന്നിട്ടില്ല എന്ന് അറിയാം.വരുംകാലങ്ങളിൽ ഓരോ തീർത്ഥാടന കാലത്തും അഷ്ട വിഷയങ്ങളിൽ പെട്ട ഓരോന്നിനും പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതികൾ പ്രഖ്യാപിക്കും പ്രമുഖരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തും.

ശിവഗിരി മഠത്തിന്റെ കീർത്തി രാജ്യങ്ങൾ പിന്നിട്ട് രാജ്യങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന വേളയിലാണ് 93 മത് തീർത്ഥാടനമെന്ന് ഏവർക്കുമുണ്ടാകും.ഗുരുദേവ പെരുമയും ഗുരുദേവദർശന മഹിമയും വിശ്വ മനസ്സുകളിലേക്ക് പകർന്നു നൽകിക്കൊണ്ടിരുന്ന വേളയാണിത്.
വൈക്കം സത്യാഗ്രഹശതാബ്ദി ,ആലുവ സർവമത സമ്മേളന ശതാബ്ദി ,ഗുരു ഗാന്ധി സമാഗമ ശതാബ്ദി ആഘോഷങ്ങളും ശിവഗിരിയിൽ സമീപകാലത്തു നടത്തിയ ആഗോള പ്രവാസി കൺവൻഷനും, ഡൽഹി വിജ്ഞാൻ ഭവനിൽ ഭാരത പ്രധാനമന്ത്രി നരന്ദ്രേമോദി സമുദ്ഘാടനം ചെയ്ത ഗാന്ധി ഗുരുദേവ സംഗമ ശതാബ്ദി സമ്മേളനവും നേരത്തെ സംഘടിപ്പിച്ച വത്തിക്കാൻ ലോകമത പാർലമെൻറ് തുടർന്ന് ഇംഗ്ലണ്ടിലും ഗൾഫ് രാജ്യങ്ങളിലും ഓസ്ട്രേലിയയിലും കോയമ്പത്തൂരിലും മംഗലാപുരത്തുമൊക്കെ നടന്ന പ്രൗഡോജ്ജ്വലങ്ങളായ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ തീർത്ഥാടനം നേരത്തെമഹാസമ്മേളനങ്ങൾ നടന്ന രാജ്യങ്ങളിൽ നിന്നും ഇൻഡോനേഷ്യയിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുംതീർത്ഥാടകർ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഭാരതത്തിൻറെ ഉപരാഷ്ട്രപതി 30ന് രാവിലെ 10 മണിക്ക് മഹാ തീർത്ഥാടനം ഉദ്ഘാടനംചെയ്യുമ്പോഴും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും വിവിധ സംസ്ഥാന ഗവർണർമാരും മുഖ്യമന്ത്രിമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മറ്റ് നിരവധി പ്രമുഖരും വിശിഷ്ടാതിഥികളായി എത്തിച്ചേരും.വിവിധ സമ്മേളനങ്ങളിൽ ഗുരുകല്പിതമായതീർത്ഥാടന ലക്ഷ്യങ്ങൾ അവതരിപ്പിക്കുന്നതും ചർച്ചകളിൽ പങ്കെടുക്കുന്നതുംഅതാത് വിഷയങ്ങളിൽ അവഗാഹം നേടിയ പ്രമുഖ വ്യക്തിത്വങ്ങളാണ്.അനുബന്ധമായിവിവിധ മറ്റുസമ്മേളനങ്ങളും ഉണ്ടാവും.മഹാതീർത്ഥാടനത്തിലേക്ക് ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തരെയും ശിവഗിരി ബന്ധുക്കളെയും ഗുരുദേവ നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.