നിയമസഭാ തിരഞ്ഞെടുപ്പ് 2026 നോട് അനുബന്ധിച്ച് ജില്ലയിലെ ഇവിഎം /വിവിപാറ്റ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് (എഫ്എല്‍സി) കലക്ട്രേറ്റ് ഇലക്ഷന്‍ വെയര്‍ഹൗസ് കോമ്പൗണ്ടില്‍ ആരംഭിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ അഭാവത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്നു. അവധി ദിവസം ഉള്‍പ്പടെ ജനുവരി 22 വരെ തുടര്‍ച്ചയായാണ് ഫസ്റ്റ് ലെവല്‍ ചെക്കിംഗ് നടത്തുന്നതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെ അംഗീകൃത എഞ്ചിനീയര്‍മാരായ ഒമ്പത് പേരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. ജില്ലയില്‍ 1509 കണ്‍ട്രോള്‍ യൂണിറ്റ്, 1509 ബാലറ്റ് യൂണിറ്റ്, 1629 വിവിപാറ്റ് എന്നിവയാണ് പരിശോധിക്കുന്നത്. എഫ് എല്‍ സി പാസായ ഇവിഎം, വിവിപാറ്റുകള്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ ഉപയാഗിക്കൂ.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിലവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിഎം കളും വിവിപാറ്റുകളും പരിശോധിക്കുന്നത്.
എഫ് എല്‍ സി പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്നിവരും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനും നിരീക്ഷിക്കുന്നതാണ്.


