രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.ശബരിമല സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ഇന്നലെ രാത്രിയോടെ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ആരോഗ്യപ്രശ്നമുള്ള വിവരം രാജീവര്‍ പോലീസിനോട് പറഞ്ഞു . ജയിൽ വകുപ്പ് പുറത്ത് നിന്ന് ഡോക്ടറെ എത്തിച്ച് തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകി.

ആരോഗ്യ സ്ഥിതി മോശമാണെന്ന് രാജീവര്‍ പറഞ്ഞത് അനുസരിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലകറക്കമുണ്ടെന്നും ദേഹം തളരുന്നതായും രാജീവര്‍ ഡോക്ടറെ അറിയിച്ചു . തുടര്‍ന്ന് ആണ് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് . രക്ത സമ്മർദ്ദം ഉയർന്ന നിലയിൽ കണ്ടെത്തിയതോടെ നിരീക്ഷണത്തിനുവേണ്ടി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു .