ഇറാന്റെ അർദ്ധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡിനെ യൂറോപ്യൻ യൂണിയൻ (ഇയു) ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി .
ഹമാസ്, അൽ–ഖായിദ, ഐഎസ്, തുടങ്ങിയ ഭീകരസംഘടനകളുടെ ഗണത്തിലാണ് റവല്യൂഷനറി ഗാർഡിനെയും ഉൾപ്പെടുത്തിയത്.റവല്യൂഷനറി ഗാർഡിനെ ഉപയോഗിച്ച് ഇറാനിയൻ സർക്കാർ പ്രതിഷേധങ്ങളെ നേരിട്ടിരുന്നു .
വല്യൂഷനറി ഗാർഡിലെ ഉന്നത കമാൻഡർമാർ ഉൾപ്പെടെ 15 ഇറാനിയൻ ഉദ്യോഗസ്ഥർക്ക് 27 അംഗ യൂറോപ്യൻ യൂണിയൻ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ ഐകകണ്ഠ്യേന എടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കിയത് .ഇത്തരം ഒരു തീരുമാനം എടുത്ത കാര്യം യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റും ഇയു വിദേശനയ വിഭാഗം അധ്യക്ഷയുമായ കായ കാലസ് ആണ് ലോകത്തെ അറിയിച്ചത് .

