SIR തുടങ്ങിയത് മുതൽ, 27.10.2025 മുതൽ 30.1.2026 വരെ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ.

 

ഇതിൽ 13,70,003 ഫോം 6 ഉം , 2 ,21,491 ഫോം 6A ഉം 24,30,478 ഫോം 7 ഉം (SIR ൻ്റെ ഭാഗമായുളള അൺ കളക്ടബിൾസ് ഉൾപ്പെടെ), 4,23,145 ഫോം 8 ഉം ഉൾപ്പെടുന്നു. ഇതിൽ, ഇന്നുവരെ
സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട് പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.

മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ , ഹിയറിംഗ് വേളയിൽ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.