കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡി ജി റൂമിലെ ജനറേറ്ററില്‍ തീപിടിത്തം ഉണ്ടായി .
രാവിലെ മുതല്‍ കെ എസ് ഐ ബിയുടെ വൈദ്യുതി ഇല്ലാത്തതിനാല്‍ ഈ ജനറേറ്റര്‍ ആണ് പ്രവര്‍ത്തിച്ചു വന്നത് .ഉച്ചയോടു കൂടി ജനറേറ്ററില്‍ തീ പിടിത്തം ഉണ്ടായി .
രോഗികളെ ആശുപത്രി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. ജനറേറ്റർ റൂം പൂർണ്ണമായും കത്തി നശിച്ചു.
പ്രധാന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് ജനറേറ്റര്‍ റൂം .ഫയർ ഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി . തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ജനറേറ്റർ റൂമിൽ സ്റ്റോക്ക് ചെയ്തിരുന്ന ഡീസൽ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു.
മെഡിക്കൽ കോളേജിലെ വൈദ്യുതി വിതരണം പൂർണ്ണമായും വിഛേദിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അമിത ചൂട് കാരണം ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് തീപിടിക്കാനുള്ള സാഹചര്യം ഉണ്ട്


