ചരിത്രത്തിലും ഐതിഹ്യങ്ങളിലും മതസൗഹാർദ്ദത്തിന്‍റെ സന്ദേശവും ഇഴചേര്‍ന്ന് മഹാ ശിവരാത്രി മഹോത്സവം ഭക്ത മാനസങ്ങള്‍ കൊണ്ടാടി .

മഹാ ശിവരാത്രിയോട് അനുബന്ധിച്ച് വിവിധ കരകളില്‍ നിന്നുള്ള വർണാഭമായ കെട്ടുകാഴ്ച ഭക്തി സാന്ദ്രമായി . കെട്ടുകല എന്നറിയപ്പെടുന്ന ഭീമൻ നന്ദികേശ പ്രതിമകൾ ക്ഷേത്രങ്ങളിലേക്ക് ആഘോക്ഷ പൂര്‍വ്വം എത്തിച്ചു നന്ദികേശ കളി നടന്നു .

നാടിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭക്ത ലക്ഷങ്ങള്‍ ആണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഘോക്ഷയാത്രകളില്‍ അണി നിരന്നത് . കെട്ടുൽസവമാണ് ശിവരാത്രി ഉത്സവത്തിലെ ഏറ്റവും മനോഹരമായ കാഴ്ച.

 

 

കേരളത്തിലെ തെക്കൻ ജില്ലകളിലെ ശിവ ക്ഷേത്രങ്ങളിലെ മഹാ ശിവരാത്രി ഉത്സവച്ചടങ്ങാണ് കെട്ടുകാഴ്ചകള്‍ .തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ എഴുന്നള്ളിച്ചു . കെട്ടുകാഴ്ചകൾ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളേറ്റ് അണിനിരന്നു.ആർപ്പുവിളികളോടെ കെട്ടുകാഴ്ച നടന്നു .