അഭൂതപൂര്‍വമായ ആഗോള പങ്കാളിത്തത്തോടെ ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026ന് ഭാരത് മണ്ഡപത്തില്‍ തുടക്കമായി

 

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026ന് ഭാരത് മണ്ഡപത്തില്‍ തുടക്കമായി. ഇതാദ്യമായാണ് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഇത്രയും വലിയ തോതിലുള്ള ഒരു ആഗോള സംഗമം ഗ്ലോബല്‍ സൗത്തില്‍ സംഘടിപ്പിക്കുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച കൈവരിക്കുന്നതിനും, പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും എഐ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രത്തലവന്മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, മന്ത്രിമാര്‍, ആഗോള സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖര്‍, പ്രശസ്തരായ ഗവേഷകര്‍, ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, വ്യവസായ മേഖലയിലെ പങ്കാളികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ ഒത്തുചേരും

 

 

 

ഫെബ്രുവരി 19ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആഗോള സഹകരണത്തിനും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ എഐ സംബന്ധിച്ച ഇന്ത്യയുടെ ദര്‍ശനത്തിന് അദ്ദേഹം ദിശാബോധം നല്കും. 2026 ഫെബ്രുവരി 16 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന അഞ്ച് ദിവസത്തെ ഉച്ചകോടിയില്‍ നൂറിലധികം സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ ഇരുപതിലധികം രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ പ്രതിനിധികളും, 60 മന്ത്രിമാരും ഉപമന്ത്രിമാരും ഉള്‍പ്പെടുന്നു. കൂടാതെ സിഇഒമാര്‍, സ്ഥാപകര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, സിടിഒമാര്‍, ജീവകാരുണ്യ സംഘടനകള്‍ എന്നിവരടങ്ങുന്ന 500ലധികം ആഗോള എഐ നേതാക്കളും ഉച്ചകോടിയുടെ ഭാഗമാകും.

 

 

 

 

 

ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണമായ മൂന്ന് സുപ്രധാന ‘ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചുകളുടെ എഐ ഫോര്‍ ഓള്‍, എഐ ബൈ ഹെര്‍, യുവ എഐ, എന്നിവയുടെ ഫൈനലിസ്റ്റുകളുടെ പ്രഖ്യാപനവും ഗ്രാന്‍ഡ് ഫിനാലെ പ്രദര്‍ശനവും ഈ ചടങ്ങില്‍ നടക്കും. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതും വികസനോന്മുഖവുമായ നിര്‍മിതബുദ്ധി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ ചലഞ്ചുകള്‍, ദേശീയ മുന്‍ഗണനകള്‍ക്കും ആഗോള വികസന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായതും വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതുമായ എഐ പരിഹാരങ്ങള്‍ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. 60ലധികം രാജ്യങ്ങളില്‍ നിന്നായി 4,650ലധികം അപേക്ഷകളാണ് ഈ ചലഞ്ചുകളിലേക്ക് ലഭിച്ചത്. ഇത് അന്താരാഷ്ട്ര തലത്തിലുള്ള ശക്തമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല, ഉത്തരവാദിത്തമുള്ളതും വിപുലീകരിക്കാന്‍ കഴിയുന്നതുമായ എഐ നവീകരണത്തിനുള്ള വിശ്വസനീയമായ ആഗോള കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരുന്നതിനെ അടിവരയിടുകയും ചെയ്യുന്നു.

 

 

ഡൊമെയ്ന്‍ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ ഘട്ടങ്ങളിലെ കര്‍ശനമായ വിലയിരുത്തലുകള്‍ക്ക് ശേഷം, മൂന്ന് വിഭാഗങ്ങളിലായി മികച്ച 70 ടീമുകളെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തു. ഫെബ്രുവരി 16, 17 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലും സുഷമ സ്വരാജ് ഭവനിലും നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലും അവാര്‍ഡ് ദാന ചടങ്ങിലും അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. ഫൈനലിസ്റ്റുകള്‍ക്ക് നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുമായി സംവദിക്കാനും തങ്ങളുടെ നൂതനാശയങ്ങള്‍ ദേശീയ,ആഗോള തലങ്ങളില്‍ വികസിപ്പിക്കുന്നതിനാവശ്യമായ അംഗീകാരവും പിന്തുണയും നേടിയെടുക്കാനും ഇതിലൂടെ സാധിക്കും.

 

 

ഫെബ്രുവരി 18ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (IIT) ഹൈദരാബാദുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നിര്‍മിതബുദ്ധിയും അതിന്റെ സ്വാധീനവും എന്ന വിഷയത്തിലുള്ള ഗവേഷണ സിമ്പോസിയം ഉച്ചകോടിയുടെ പ്രധാന അക്കാദമിക് വേദിയായി വര്‍ത്തിക്കും. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 250 ഗവേഷണ പ്രബന്ധങ്ങളാണ് സിമ്പോസിയത്തിന് ലഭിച്ചത്. എസ്‌റ്റോണിയന്‍ പ്രസിഡന്റ് അലാര്‍ കരിസ്, കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ശ്രീ. ജിതിന്‍ പ്രസാദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. നിര്‍മിതബുദ്ധി അധിഷ്ഠിത ശാസ്ത്രീയ കണ്ടെത്തലുകള്‍, സുരക്ഷാഭരണ ചട്ടക്കൂടുകള്‍, കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചറിലേക്കുള്ള തുല്യമായ പ്രവേശനം, ഗ്ലോബല്‍ സൗത്തിലുടനീളമുള്ള ഗവേഷണ സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകപ്രശസ്തരായ AI വിദഗ്ധരേയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളേയും ഈ വേദി ഒരുമിച്ച് കൊണ്ടുവരുന്നു.

 

 

ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയെക്കുറിച്ച്

 

 

ആഗോള AI അജണ്ട രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന വേദി എന്ന നിലയിലെ ഇന്ത്യയുടെ നിര്‍ണ്ണായക പങ്ക് ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി 2026 ശക്തിപ്പെടുത്തുന്നു. ഏഴ് ചക്രങ്ങളിലും ‘ജനത, ഭൂമി, പുരോഗതി’ എന്നീ മൂന്ന് സൂത്രങ്ങളിലും അധിഷ്ഠിതമായ ഈ ഉച്ചകോടി, വികസനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നിര്‍മിത ബുദ്ധി ചട്ടക്കൂടിന് രൂപം നല്കുന്നു.

 

 

ജനത, ഭൂമി, പുരോഗതി എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളില്‍ അധിഷ്ഠിതമായ ഈ ഉച്ചകോടി ഏഴ് പ്രമേയാധിഷ്ഠിത വര്‍ക്കിംഗ് ഗ്രൂപ്പുകളിലൂടെയാണ് നയിക്കപ്പെടുന്നത്: സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള നിര്‍മിത ബുദ്ധി, നിര്‍മിത ബുദ്ധി വിഭവങ്ങളുടെ ജനാധിപത്യവല്‍ക്കരണം, സാമൂഹിക ശാക്തീകരണത്തിനായുള്ള ഉള്‍പ്പെടുത്തല്‍, സുരക്ഷിതവും വിശ്വസനീയവുമായ നിര്‍മിത ബുദ്ധി, മനുഷ്യവിഭവശേഷി, ശാസ്ത്രം, പ്രതിരോധശേഷിനവീനത, കാര്യക്ഷമത എന്നിവയാണവ. നയരൂപീകരണ ചര്‍ച്ചകളെ പ്രായോഗിക നടപ്പിലാക്കല്‍ രീതികളുമായി ബന്ധിപ്പിക്കുന്ന ഫലപ്രാപ്തിയിലൂന്നിയ ശുപാര്‍ശകള്‍ ഈ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സമര്‍പ്പിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കായി നിര്‍മിത ബുദ്ധിയെ വികസിപ്പിക്കുക, അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുക, ഗ്ലോബല്‍ സൗത്തിനായി ഉത്തരവാദിത്തമുള്ള നവീകരണ ചട്ടക്കൂടുകള്‍ ആവിഷ്‌കരിക്കുക എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളോടെ ഉച്ചകോടി സമാപിക്കും.

 

 

നയങ്ങളെ നടപ്പിലാക്കലുമായി ബന്ധിപ്പിക്കുന്നതിലൂടെയും നവീകരണത്തെ പൊതുജനക്ഷേമത്തിനായി ഉപയോഗിക്കുന്നതിലൂടെയും ഉത്തരവാദിത്തമുള്ള നിര്‍മിത ബുദ്ധി വിന്യാസത്തിനായി ഉച്ചകോടി ഒരു ഘടനാപരമായ സമീപനം സ്ഥാപിക്കുന്നു. ഇത് സാങ്കേതിക പുരോഗതിയെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുമായും സുസ്ഥിര വികസനവുമായും ഏകോപിപ്പിക്കുന്നു.

 

 

ആഗോള നിര്‍മിത ബുദ്ധി സഹകരണത്തില്‍ ഇന്ത്യയെ ഒരു സംഘാടകനായും പങ്കാളിയായും ഈ ഉച്ചകോടി പ്രതിഷ്ഠിക്കുന്നു. പങ്കിട്ട മാനദണ്ഡങ്ങള്‍, സഹകരണ ചട്ടക്കൂടുകള്‍, പൊതുനന്മയ്ക്കായി വിപുലീകരിക്കാന്‍ കഴിയുന്ന പരിഹാരങ്ങള്‍ എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ ഇത് അടയാളപ്പെടുത്തുന്നു. ഉത്തരവാദിത്തമുള്ളതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും വികസന കേന്ദ്രീകൃതവുമായ നിര്‍മിത ബുദ്ധി പാതകളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു.

 

 

 

 

 

 

ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് ആഗോള നേതാക്കളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

140 കോടി ജനങ്ങളുടെ കരുത്തിൽ, നിർമ്മിത ബുദ്ധി പരിവർത്തനത്തിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നു: പ്രധാനമന്ത്രി

 

 

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘AI ഇംപാക്ട് ഉച്ചകോടിയിലേക്ക് ‘ ലോകനേതാക്കൾ, വ്യവസായ പ്രമുഖർ, നവീനാശയ വികസിതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക പ്രേമികൾ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

 

 

“സർവജന ഹിതായ, സർവജന സുഖായ — എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ഉച്ചകോടി, മനുഷ്യകേന്ദ്രീകൃതമായ പുരോഗതിക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുമായി നിർമ്മിത ബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ,AI) പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

 

 

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭരണം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ഉച്ചകോടിയിലെ ചർച്ചകൾ നവീനാശയങ്ങൾ, സഹകരണം, AI-യുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ആഗോള സംവാദങ്ങളെ സമ്പന്നമാക്കുമെന്നും; പുരോഗമനപരവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു ഭാവി രൂപപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

140 കോടി ജനങ്ങളുടെ കരുത്ത്, ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, അത്യാധുനിക ഗവേഷണങ്ങൾ എന്നിവയുടെ പിൻബലത്തിൽ ആഗോള AI പരിവർത്തനത്തിൽ ഇന്ത്യ നയിക്കുന്ന നേതൃത്വപരമായ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. AI മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ രാജ്യത്തിന്റെ വലിയ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും, ഇത് സാങ്കേതിക പുരോഗതിയുടെ മുൻനിരയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

‘എക്സ്’ ൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ മോദി കുറിച്ചു :

“AI-യെ കുറിച്ച് ചർച്ച ചെയ്യാൻ ലോകത്തെ ഒന്നിപ്പിക്കുന്നു!

ഇന്ന് മുതൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ ‘AI ഇംപാക്ട് ഉച്ചകോടിക്ക് ‘ ആതിഥേയത്വം വഹിക്കുന്നു. ഈ ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള നേതാക്കൾ, വ്യവസായ പ്രമുഖർ, നവീനാശയ വികസിതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക പ്രേമികൾ എന്നിവരെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. മനുഷ്യകേന്ദ്രീകൃതമായ പുരോഗതിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പ്രയോജനപ്പെടുത്താനുള്ള നമ്മുടെ പങ്കിട്ട പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ‘സർവജന ഹിതായ, സർവജന സുഖായ’ അഥവാ എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്നതാണ് ഈ ഉച്ചകോടിയുടെ പ്രമേയം.”

 

 

“ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭരണം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ AI ഇന്ന് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. നവീനാശയങ്ങൾ, സഹകരണം, ഉത്തരവാദിത്തപരമായ ഉപയോഗം എന്നിങ്ങനെ AI-യുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആഗോള സംവാദങ്ങളെ AI ഇംപാക്ട് ഉച്ചകോടി സമ്പന്നമാക്കും. ഉച്ചകോടിയുടെ ഫലങ്ങൾ പുരോഗമനപരവും നവീനവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.”

 

 

“ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് നന്ദി,കാരണം അവരുടെ കരുത്തിലാണ് നമ്മുടെ രാജ്യം AI പരിവർത്തനത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് . ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ മുതൽ സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും അത്യാധുനിക ഗവേഷണങ്ങളും വരെ, AI മേഖലയിലെ നമ്മുടെ മുന്നേറ്റങ്ങൾ വലിയ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.”

 

 

 

ഇന്ത്യ എഐ ഇംപാക്ട് എക്‌സ്‌പോ 2026’ലെ ‘വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറില്‍’ 51 സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിതബുദ്ധി നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കും

 

ഇന്ത്യയിലെ വളര്‍ന്നുവരുന്ന മാധ്യമ വിനോദ നൂതനാശയ ആവാസവ്യവസ്ഥയ്ക്കു കരുത്തേകി, AVGC-XR (ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്, ഗെയിമിങ്, കോമിക്‌സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി), മീഡിയ ടെക് മേഖലകളിലെ പ്രതീക്ഷയുണര്‍ത്തുന്ന 51 സ്റ്റാര്‍ട്ടപ്പുകള്‍ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ‘വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറിലാണ്’ പ്രദര്‍ശനം. 2026 ഫെബ്രുവരി 16 മുതല്‍ 20 വരെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് എക്‌സ്‌പോ 2026’ന്റെ ഭാഗമായാണു പ്രദര്‍ശനം സംഘടിപ്പിച്ചത്.

 

 

 

ഇന്ത്യയുടെ നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റുന്ന ‘വേവ് എക്‌സി’ന്റെ പിന്തുണയോടെയാണ് ഈ സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം സാധ്യമായത്. വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, ആഗോളതലത്തിലെ പങ്കാളികള്‍ എന്നിവര്‍ക്കു മുന്നില്‍ നിര്‍മിതബുദ്ധി അധിഷ്ഠിത പ്രതിവിധികള്‍, ആഴത്തിലുള്ള കഥപറച്ചില്‍ രീതികള്‍, ഗെയിമിങ് നൂതനാശയങ്ങള്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സങ്കേതങ്ങള്‍, അടുത്ത തലമുറയിലെ ഉള്ളടക്ക സാങ്കേതികവിദ്യകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സജീവമായ വേദിയായി ‘വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണര്‍’ പ്രവര്‍ത്തിക്കും.

 

 

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന AVGC-XR മേഖലയുടെ വൈവിധ്യമാര്‍ന്ന പ്രതിഫലനമാണ് തെരഞ്ഞെടുക്കപ്പെട്ട ഈ സ്റ്റാര്‍ട്ടപ്പുകള്‍. നിര്‍മിതബുദ്ധി അധിഷ്ഠിത ആനിമേഷന്‍ പൈപ്പ്‌ലൈനുകളും തത്സമയ റെന്‍ഡറിങ് എന്‍ജിനുകളും മുതല്‍ ഇമ്മേഴ്‌സീവ് XR അനുഭവങ്ങളും ഗെയിമിഫൈഡ് പഠന പ്ലാറ്റ്‌ഫോമുകളും വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഉള്ളടക്ക സൃഷ്ടി, വിതരണം, പ്രേക്ഷകപങ്കാളിത്തം എന്നിവയെ പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍മിതബുദ്ധി വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

 

 

‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ല്‍, മാധ്യമരംഗത്തെ നൂതനാശയങ്ങളെയും സന്ദര്‍ശകരുടെ സജീവ പങ്കാളിത്തത്തെയും കോര്‍ത്തിണക്കുന്ന ‘ഇന്ത്യ എഐക്കായുള്ള ആശയങ്ങള്‍’ (Ideas for India AI) എന്ന ഭാവികാല സാങ്കേതികവിദ്യകളുടെ നിര ‘വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറില്‍’ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റാര്‍ട്ടപ്പുകളും സാങ്കേതികവിദ്യ ഉപജ്ഞാതാക്കളും ‘സീറോടച്ച് ഓട്ടോണമസ് ന്യൂസ്‌റൂം’ പ്രദര്‍ശിപ്പിക്കും. തത്സമയ പരിപാടികളില്‍ നിന്നുള്ള വിവരങ്ങള്‍ മാനുഷിക ഇടപെടലില്ലാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ ‘ബ്രേക്കിങ് ന്യൂസ്’ ബുള്ളറ്റിനുകളായി മാറ്റുന്ന വിപ്ലവകരമായ സംവിധാനമാണിത്. കൂടാതെ, എട്ട് ഇന്ത്യന്‍ ഭാഷകളില്‍ തത്സമയ ലിപ് സിങ്ക്ഡ് മൊഴിമാറ്റവും നിര്‍മിതബുദ്ധി ആംഗ്യഭാഷാ അവതാറും പ്രദര്‍ശിപ്പിക്കുന്ന ‘ഭാഷാമതില്‍’ എന്ന കൂറ്റന്‍ വീഡിയോ ഗ്രിഡും ഈ കോര്‍ണറിലെ പ്രധാന ആകര്‍ഷണമാണ്.

 

 

സംവേദനാത്മക അനുഭവങ്ങള്‍ക്കായി സന്ദര്‍ശകര്‍ക്ക് ‘സംവാദ് സേതു’വില്‍ ചരിത്രപുരുഷന്മാരുമായി സംവദിക്കാം. ‘ദ ഡയറക്ടേഴ്‌സ് ചെയറി’ലിരുന്ന്, ശബ്ദനിയന്ത്രണത്തിലൂടെ സിനിമാരംഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനോ അല്ലെങ്കില്‍ ‘സ്വരസംഗം’ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സംപ്രേഷണ നിലവാരമുള്ള ഗാനങ്ങള്‍ സൃഷ്ടിക്കാം. കൂടാതെ, തത്സമയ ബഹുഭാഷാ അഭിമുഖങ്ങള്‍ക്കായി നിര്‍മിതബുദ്ധി അധിഷ്ഠിത പോഡ്കാസ്റ്റ് സ്റ്റുഡിയോ, സംഭാഷണശേഷിയുള്ള നിര്‍മിതബുദ്ധി ഹ്യൂമനോയിഡ് റോബോട്ട്, സന്ദര്‍ശകര്‍ക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ തടസ്സമില്ലാതെ സംസാരിക്കുന്നത് കേള്‍ക്കാന്‍ സഹായിക്കുന്ന വോയ്‌സ് ക്ലോണിങ് സ്‌റ്റേഷന്‍ എന്നിവയും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

 

 

 

കൂടാതെ, ഭാഷാസേതു, കലാസേതു ചലഞ്ചുകളില്‍ വിജയികളായ സ്റ്റാര്‍ട്ടപ്പുകളും എക്‌സ്‌പോയില്‍ പങ്കെടുത്ത്, ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഭാഷാ സാങ്കേതികവിദ്യകളിലും സാംസ്‌കാരിക സാങ്കേതിക ആപ്ലിക്കേഷനുകളിലും നൂതനമായ പ്രതിവിധികള്‍ കണ്ടെത്തിയതിന് അംഗീകാരം ലഭിച്ച ഈ സ്റ്റാര്‍ട്ടപ്പുകള്‍, ഭാഷാപരമായ ലഭ്യത വര്‍ധിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും വൈവിധ്യമാര്‍ന്ന പ്രേക്ഷകരില്‍ ഇന്ത്യന്‍ സര്‍ഗാത്മക ഉള്ളടക്കത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍മിതബുദ്ധി അധിഷ്ഠിത സങ്കേതങ്ങള്‍ പ്രദര്‍ശിപ്പിക്കും.

 

 

 

 

2026ലെ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പവലിയനില്‍, മാധ്യമ, വിനോദ മേഖലകളില്‍ നിര്‍മിതബുദ്ധി ചെലുത്തുന്ന പരിവര്‍ത്തനാത്മക സ്വാധീനം പര്യവേക്ഷണം ചെയ്യുന്ന പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധ ക്ലാസുകള്‍, സാങ്കേതിക പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. എ.ഐ അടിസ്ഥാനമാക്കിയുള്ള നിര്‍മാണ പ്രക്രിയ (പ്രൊഡക്ഷന്‍ വര്‍ക്ക്ഫ്‌ളോകള്‍), ബഹുഭാഷാ ശബ്ദ സാങ്കേതികവിദ്യകള്‍, ഗെയിമിങ് നൂതനത്വം, ഉള്ളടക്ക ധനസമ്പാദനം, ഉത്തരവാദിത്തമുള്ള എഐ ചട്ടക്കൂടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

 

സംവേദനാത്മക എ.ഐ അധിഷ്ഠിത ഹ്രസ്വ കഥാഖ്യാനം (ഇന്ററാക്ടീവ് എഐ മൈക്രോഡ്രാമ സ്‌റ്റോറിടെല്ലിങ്), അഡോബുമായി സഹകരിച്ചുള്ള എ.ഐ നിര്‍മ്മിത കഥാവതാര്‍ ഹ്രസ്വചിത്രങ്ങള്‍, ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പരിണാമത്തേയും സാംസ്‌കാരിക ആധികാരികതയേയും കുറിച്ച് ശേഖര്‍ കപൂര്‍ നയിക്കുന്ന എ.ഐ അധിഷ്ഠിത കഥാഖ്യാന വിദഗ്ധ ക്ലാസ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. എല്‍.ടി.എം ബ്ലൂവേഴ്‌സ് , എ.ഡബ്ല്യു.എസ്, ഗൂഗിള്‍ സഹിതമുള്ള എവര്‍ജെന്റ്, സോണി റിസര്‍ച്ച് ഇന്ത്യ, പര്‍പ്പിള്‍ ടോക്ക്, ഡാഷ്വേഴ്‌സ്, പോക്കറ്റ് എഫ്.എം, കുക്കു എഫ്.എം, ലുമികായ് എന്നിവയില്‍ നിന്നുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഈ സെഷനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് അറിവ് പങ്കുവെക്കുന്നതിനും നയരൂപീകരണ ചര്‍ച്ചകള്‍ക്കും ഉത്തരവാദിത്തമുള്ള എ.ഐ സര്‍ഗാത്മക സേവനങ്ങളില്‍ ഇന്ത്യയുടെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും.

 

 

 

51 സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ എ.ഐ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

 

 

 

ഇന്ത്യ എ.ഐ ഇംപാക്ട് എക്‌സ്‌പോ 2026 ല്‍, ഇന്ത്യയിലെ എ.വി.ജി.സിഎക്‌സ് ആര്‍ (ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി), മീഡിയ ടെക് മേഖലകളിലെ 51 സ്റ്റാര്‍ട്ടപ്പുകള്‍ വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറില്‍ തങ്ങളുടെ എ.ഐ അധിഷ്ഠിത നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ പ്ലാറ്റ്‌ഫോമില്‍ ആഖ്യാനത്തില്‍ മുഴുകിയുള്ള കഥ പറച്ചില്‍ (ഇമ്മേഴ്‌സീവ് സ്‌റ്റോറിടെല്ലിങ്), ഗെയിമിംഗ്, വെര്‍ച്വല്‍ പ്രൊഡക്ഷന്‍, അടുത്ത തലമുറ ഉള്ളടക്ക സാങ്കേതികവിദ്യകള്‍ എന്നിവ ഉള്‍പ്പെടുന്നു.

 

 

മനുഷ്യ ഇടപെടലില്ലാതെയുള്ള സ്വയം പ്രവര്‍ത്തിത വാര്‍ത്താമുറി (സീറോ ടച്ച് ഓട്ടോണമസ് ന്യൂസ്‌റൂം, ബഹുഭാഷാ ഡബ്ബിങ്ങും എ.ഐ ആംഗ്യഭാഷ അവതാറുകളും അടങ്ങുന്ന ഭാഷാഭിത്തി, സംവാദ് സേതുവും ദി ഡയറക്ടേഴ്‌സ് ചെയറും പോലുള്ള സംവേദനാത്മക അനുഭവങ്ങള്‍, എ.ഐ പോഡ്കാസ്റ്റ് സ്റ്റുഡിയോ, സംഭാഷണ ശേഷിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകള്‍, വോയ്‌സ് ക്ലോണിംഗ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഭാഷാസേതു, കലാസേതു ചലഞ്ച് വിജയികള്‍ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ഭാഷാപരമായ പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന എ.ഐ അധിഷ്ഠിത ഉപകരണങ്ങളും അവതരിപ്പിക്കും, ഇത് സൃഷ്ടിപര സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ നേതൃപാടവം വിളിച്ചോതുന്നതാണ്.

 

 

എ.ഐ പ്രാപ്ത സര്‍ഗാത്മക ആവാസവ്യവസ്ഥ എടുത്തുകാണിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും അഡോബും കൈകോര്‍ക്കുന്നു

 

 

 

ഭാരത മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് അഡോബ്, വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണറി (സര്‍ഗാത്മക വേദി)ലെ മന്ത്രാലയത്തിന്റെ പവലിയനില്‍ എ.ഐ അധിഷ്ഠിത സര്‍ഗ്ഗാത്മക സംരംഭങ്ങളുടെ ഒരു പരമ്പര അവതരിപ്പിക്കും.

 

 

സഹകരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ നാടോടിക്കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച അഞ്ച് ഇന്ത്യന്‍ നിര്‍മ്മിത എ.ഐ ഹ്രസ്വചിത്രങ്ങളുടെ ഒരു തിരഞ്ഞെടുത്ത അവതരണമായ കഥാവതാര്‍ അഡോബ് പ്രദര്‍ശിപ്പിക്കും. വേവ്‌സ് സര്‍ഗാത്മക വേദിയിലെ എ.ഐ തിയേറ്ററില്‍ നടക്കുന്ന ഉച്ചകോടിയിലുടനീളം ലാംഗ്വേജ് ഓഫ് ബേര്‍ഡ്‌സ്, മിഗോയ്, ഉത്തരായന്‍, ദി ബാര്‍ബേഴ്‌സ് സീക്രട്ട്, യാപ്പാസോറസ് എന്നീ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കഥാഖ്യാനത്തിലും ചലച്ചിത്ര നിര്‍മ്മാണ കലയിലും നിര്‍മ്മിതബുദ്ധി പരീക്ഷിക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പുതിയ തലമുറയെ ഈ പ്രദര്‍ശനം അടയാളപ്പെടുത്തും.

 

 

പുതിയ എ.ഐ ചലച്ചിത്ര നിര്‍മ്മാണ രീതികളിലും വികസിച്ചുകൊണ്ടിരിക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനരീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ‘ചലച്ചിത്രത്തിന്റെ ഭാവി: നിര്‍മിതബുദ്ധി, സര്‍ഗ്ഗാത്മകത, കല’ എന്ന വിഷയത്തില്‍ അഡോബ് ഒരു സെഷനും സംഘടിപ്പിക്കും.

 

 

കൂടാതെ, അഡോബിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഉള്ളടക്ക നിര്‍മാണ കേന്ദ്രം (കണ്ടന്റ് ക്രിയേഷന്‍ ഹബ്ബ്), ആധുനിക ഉള്ളടക്ക സൃഷ്ടാക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത എ.ഐ വീഡിയോ നിര്‍മ്മാണ രീതികള്‍ പ്രദര്‍ശിപ്പിക്കും. വേഗത്തിലുള്ള ഉത്പാദനം, മെച്ചപ്പെട്ട സര്‍ഗ്ഗാത്മകത, വിപുലമായ ഉള്ളടക്ക വികസനം എന്നിവ സാധ്യമാക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

 

 

ഈ സംരംഭങ്ങളിലൂടെ, എഐ അധിഷ്ഠിത സര്‍ഗ്ഗാത്മകതയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാനും മാധ്യമ, വിനോദ ആവാസവ്യവസ്ഥകളില്‍ നൂതനാശയത്വം ശക്തിപ്പെടുത്താനുമാണ് അഡോബും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ലക്ഷ്യമിടുന്നത്.

 

 

എ.ഐ തിയേറ്റര്‍ ഭാവി ചലച്ചിത്രങ്ങളെ പുനര്‍നിര്‍വ്വചിക്കുന്നു

 

 

ന്യൂഡല്‍ഹിയിലെ എ.ഐ ഇമ്മേഴ്‌സീവ് തിയേറ്റര്‍ 270 ഡിഗ്രി പ്രൊജക്ഷന്‍, സ്ഥലവിന്യാസ രൂപകല്‍പ്പന (സ്‌പേഷ്യല്‍ ഡിസൈന്‍), എഐ അധിഷ്ഠിത കഥാഖ്യാനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഒരു പരിവര്‍ത്തനാത്മക ചലച്ചിത്ര അനുഭവം അവതരിപ്പിക്കുന്നു. ഒരു സംവേദനാത്മക അന്തരീക്ഷത്തില്‍ പ്രേക്ഷകരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന കഥപറച്ചില്‍ രീതിയാണിത്.

 

 

ഒരു സാംസ്‌കാരിക കേന്ദ്രബിന്ദുവായി സങ്കല്‍പ്പിക്കപ്പെടുന്ന ഇത്, പ്രേക്ഷക പങ്കാളിത്തത്തെ പുനര്‍നിര്‍വ്വചിക്കുന്നതിന് സാങ്കേതികവിദ്യയും ആഖ്യാനവും സംയോജിപ്പിക്കുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനും വേവ്‌സ് ബസാറും നയിക്കുന്ന ഈ പ്രദര്‍ശനത്തില്‍, തിരഞ്ഞെടുത്ത എ.ഐ ചലച്ചിത്രങ്ങള്‍, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സിനിമാ എ.ഐ ഹാക്കത്തണ്‍ ഫൈനലിസ്റ്റുകളുടെ സൃഷ്ടികള്‍, ഭാരത മണ്ഡപത്തില്‍ നടക്കുന്ന കഥാവതാര്‍ പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഉത്തരവാദിത്തപരമായ എ.ഐ അധിഷ്ഠിത ചലച്ചിത്രമേഖലയുടെ മുന്‍നിരയില്‍ ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതാണിത്.

 

 

2026 ലെ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പവലിയന്‍ എഐ അധിഷ്ഠിത ചര്‍ച്ചകള്‍ക്കും സെഷനുകള്‍ക്കും വേദിയാവുന്നു

 

 

 

ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇംപാക്റ്റ് സമിറ്റ് 2026: ഗെയിമിംഗില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിര്‍മിത ബുദ്ധിയിലെ മികവ് ലോകവേദിയില്‍.

നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള പ്രധാന ആഗോള സമ്മേളനമായ ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടി 2026, സര്‍ക്കാരുകള്‍, ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് വ്യവസായ മേഖലകളിലുടനീളം നിര്‍മിതബുദ്ധിയുടെ പരിവര്‍ത്തനാത്മക സ്വാധീനം വിളംബരം ചെയ്യാന്‍ ഒരുങ്ങുകയാണ്. ആധുനിക ലോകത്തിലെ നിര്‍മിത ബുദ്ധി സാദ്ധ്യതകള്‍ അവതരിപ്പിക്കുകയും ആഗോള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രധാന വേദിയായ ഈ സമ്മേളനം എഐ അധിഷ്ഠിത മുന്നേറ്റങ്ങളില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന ആഗോള നിലപാട് അടിവരയിടുന്നു.

 

 

ഗെയിമിംഗ്, ഇന്ററാക്ടീവ് ടെക്‌നോളജി വിഭാഗത്തിന് കീഴില്‍, അഞ്ച് മുന്‍നിര ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ Yesgnome, Metasports (Hitwicket), Koyozo, Youth Buzz (Ourcadium), Evivve എന്നിവ അത്യാധുനിക എഐ പവര്‍ സൊല്യൂഷനുകള്‍ പ്രദര്‍ശിപ്പിക്കും, എ ഐ, ഗെയിമിംഗ്, ഇമ്മേഴ്‌സീവ് മീഡിയ, എന്റര്‍െ്രെപസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നീ മേഖലകളുടെ സംഗമസ്ഥാനത്ത് ഇന്ത്യയുടെ വളര്‍ച്ചയെ ഇവ പ്രതിഫലിപ്പിക്കുന്നു.

 

 

എഐ പവേര്‍ഡ് ക്രിയേറ്റീവ് പ്രൊഡക്ഷന്‍

Yesgnome തങ്ങളുടെ എഐ അധിഷ്ഠിത കലാസൃഷ്ടിക്കുള്ള വേദിയായ Sketly AI അവതരിപ്പിക്കും. ഗെയിം സ്റ്റുഡിയോകള്‍ക്കും സൃഷ്ടിപരമായ ടീമുകള്‍ക്കും അനുയോജ്യമായ ഈ പ്ലാറ്റ്‌ഫോം കഥാപാത്ര രൂപകല്‍പ്പനകള്‍, പരിസരങ്ങള്‍, UI ഘടകങ്ങള്‍, സ്‌റ്റോറി ബോര്‍ഡുകള്‍, ആനിമേഷന്‍ ഘടകങ്ങള്‍ എന്നിവ വേഗത്തിലും ഏകോപിതമായ ശൈലിയിലും സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

 

 

സ്വന്തമായ സ്‌റ്റൈല്‍ ട്രെയിനിംഗ് സംവിധാനത്തിലൂടെ നിര്‍വചിത ദൃശ്യ ശൈലിയില്‍ നിര്‍മിത ബുദ്ധിയെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഇതിന്റെ പ്രധാന സവിശേഷതയാണ്. വേഗത്തിലുള്ള ആവര്‍ത്തനം, സ്‌പ്രൈറ്റ് ഷീറ്റ് സൃഷ്ടി, ഉള്ളടക്കം മെച്ചപ്പെടുത്തല്‍, വിപുലീകരണ ഉപകരണങ്ങള്‍ എന്നിവയിലൂടെ നിര്‍മാണ പ്രക്രിയ ലളിതമാക്കി ഉല്‍പാദനം കാര്യക്ഷമമായി വിപുലീകരിക്കാന്‍ Sketly AI സഹായിക്കുന്നു.

 

 

ലൈവ് സ്‌പോര്‍ട്‌സ് ഗെയിമിംഗില്‍ ജനറേറ്റീവ് എഐ

 

ലോകമെമ്പാടുമായി 18 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള മത്സരാധിഷ്ഠിത മള്‍ട്ടിപ്ലെയര്‍ ക്രിക്കറ്റ് ഗെയിമായ ഹിറ്റ്‌വിക്കറ്റിനെ മെറ്റാ സ്‌പോര്‍ട്‌സ് പ്രദര്‍ശിപ്പിക്കും. ഉച്ചകോടിയില്‍, കമ്പനി അതിന്റെ ജനറേറ്റീവ് AIയില്‍ പ്രവര്‍ത്തിക്കുന്ന തത്സമയ വിവരണ എഞ്ചിന്‍ പ്രദര്‍ശിപ്പിക്കും.

 

 

ലൈവ് ഗെയിംപ്ലേ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് പ്രസക്തമായ ടെക്സ്റ്റ് കമന്ററി സൃഷ്ടിക്കുകയും അതിനെ അവതാരക ശൈലിയിലുള്ള ശബ്ദമായി മാറ്റുകയും ചെയ്യുന്ന സംവിധാനമാണ് ഇത്. ഓരോ മത്സരത്തിനും വ്യക്തിഗത വിവരണാനുഭവം നല്‍കുന്നതാണ് ഇതിന്റെ പ്രത്യേകത. എ ഐ അധിഷ്ഠിത വിവരണം ലൈവ് സ്‌പോര്‍ട്‌സ് ഗെയിമിംഗില്‍ സംയോജിപ്പിച്ച്, മൊബൈല്‍ ഗെയിമിംഗില്‍ കൂടുതല്‍ ഉള്‍ക്കൊള്ളല്‍, വ്യക്തിഗതവും ബ്രോഡ്കാസ്റ്റ് നിലവാരമുള്ള ഇടപഴകള്‍ തുടങ്ങിയവ സൃഷ്ടിക്കാനാകുമെന്ന് ഹിറ്റ്‌വിക്കറ്റ് തെളിയിക്കുന്നു.

 

കണ്‍സോള്‍ഗ്രേഡ് മൊബൈല്‍ ഗെയിമിംഗ് ഇക്കോസിസ്റ്റം

 

 

Koyozo സ്മാര്‍ട്ട്‌ഫോണുകളെ കോണ്‍സോള്‍ നിലവാരത്തിലുള്ള ഗെയിമിംഗ് ഉപകരണങ്ങളാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്ത സംയോജിത മൊബൈല്‍ ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിംഗ് ഇക്കോസിസ്റ്റം അവതരിപ്പിക്കും.

 

കമ്പനിയുടെ പ്രധാന ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നമായ Koyozo One-Â ഹാള്‍ ഇഫക്റ്റ് ജോയ്സ്റ്റിക്കുകളും ട്രിഗറുകളും, ടൈപ്പ് C യും ബ്ലൂടൂത്തും ഉള്‍പ്പെടുന്ന ഡ്യൂവല്‍ കണക്റ്റിവിറ്റി, ഹാപ്റ്റിക് ഫീഡ്ബാക്ക്, മോഡുലാര്‍ ആക്‌സസറി പിന്തുണ, പാസ്ത്രൂ ചാര്‍ജിംഗ് സൗകര്യം എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന Koyozo Club എന്ന ഇന്റലിജന്റ് പ്ലാറ്റ്‌ഫോം ഓട്ടോ ബട്ടണ്‍ മാപ്പിംഗ്, ഗെയിം കണ്ടെത്തല്‍, റിമോട്ട് പ്ലേ സംയോജനം, പ്രകടന വിശകലനം, വ്യക്തിഗത നിയന്ത്രണ പ്രൊഫൈലുകള്‍ എന്നിവ നല്‍കുന്നു.

 

 

ഇതിനൊപ്പം പ്രവര്‍ത്തിക്കുന്ന Koyozo Club പ്ലാറ്റ്‌ഫോം ഓട്ടോ ബട്ടണ്‍ മാപ്പിംഗ്, ഗെയിം കണ്ടെത്തല്‍, റിമോട്ട് പ്ലേ സംയോജനം, പ്രകടന വിശകലനം, വ്യക്തിഗത നിയന്ത്രണ പ്രൊഫൈലുകള്‍ എന്നിവ നല്‍കുന്നു. ഇന്ത്യയിലെ മൊബൈല്‍ ഗെയിമിംഗ് വിപണിയിലെ വിഭജന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മത്സരാധിഷ്ഠിതവും ഉയര്‍ന്ന പ്രകടന ശേഷിയുള്ള ഗെയിമിംഗ് അനുഭവം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

 

മനുഷ്യനും നിര്‍മിത ബുദ്ധിയും : ഇന്ററാക്ടീവ് പ്രദര്‍ശനം

 

 

Youth Buzz (Ourcadium) തങ്ങളുടെ ഇമ്മേഴ്‌സീവ് ടെക്‌നോളജി പ്ലാറ്റ്‌ഫോമായ Ourcadium hgn ‘Man vs. GPT’ എന്ന ഇന്ററാക്ടീവ് ഗെയിംപ്ലേ അനുഭവം അവതരിപ്പിക്കും. മനുഷ്യരുടെ സൃഷ്ടിപരമായ കഴിവും AIയുടെ അനുസരണശേഷിയും തമ്മിലുള്ള മാറുന്ന ബന്ധം പരിശോധിക്കുന്നതാണ് ഈ പ്രദര്‍ശനം.

 

ലൈവ് ഷോകേസില്‍, സാങ്കേതിക വിദഗ്ദ്ധര്‍ AI അധിഷ്ഠിത എതിരാളികളോട് മത്സരിക്കും. പെരുമാറ്റ മാതൃകകളും സന്ദര്‍ഭത്തിനനുയോജ്യമായ തീരുമാന പ്രക്രിയകളും ഉപയോഗിച്ച് AI ഓരോ റൗണ്ടിലും പഠിക്കുകയും സ്വയം അനുസരിക്കുകയും ചെയ്യും. പ്രേക്ഷക സൗഹൃദ ഫോര്‍മാറ്റില്‍ രൂപകല്‍പ്പന ചെയ്ത ഈ അനുഭവം, സങ്കീര്‍ണ്ണമായ AI ആശയങ്ങളെ ആകര്‍ഷകമായ ഗെയിംപ്ലേയിലൂടെ ലളിതമാക്കുന്നു. അഡാപ്റ്റീവ് ഡിഫിക്കള്‍ട്ടി സിസ്റ്റങ്ങളും ഇന്റലിജന്റ് ഇന്ററാക്ഷന്‍ മോഡലുകളും പ്രദര്‍ശിപ്പിക്കുന്ന ഈ സംരംഭം, ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത സ്വതന്ത്ര ബൗദ്ധിക സ്വത്തായ (IP) ഒരു ഇമ്മേഴ്‌സീവ് വിനോദ മാതൃകയായി ശ്രദ്ധ നേടുന്നു.

 

കോഗ്‌നിറ്റീവ് AI സജ്ജത അളക്കല്‍

 

ആഗോള ബിഹേവിയറല്‍ ഇന്റലിജന്‍സ്, ഓര്‍ഗനൈസേഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലാബായ Evivve, ഉച്ചകോടിയില്‍ തങ്ങളുടെ Enterprise Cognitive AI Readiness Tool അവതരിപ്പിക്കും. AI സ്വീകരണത്തില്‍ ‘Human Cognitive Infrastructure’ എന്ന വിടവ് അളക്കുന്നതാണ് ഈ ഉപകരണം.

 

ന്യൂറോസയന്‍സ് അടിസ്ഥാനമാക്കിയ AFERR മോഡല്‍ (Activation, Forecasting, Experimentation, Realization, Reflection) അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം, സാങ്കേതിക ചെക്ക് ലിസ്റ്റുകള്‍ക്ക് അപ്പുറം നേതാക്കളുടെയും സംഘടനകളുടെയും സജ്ജത വിലയിരുത്തുന്നു. നേതാക്കള്‍ പ്രശ്‌നങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു, തീരുമാനങ്ങള്‍ എടുക്കുന്നു, ബുദ്ധിമാനായ സംവിധാനങ്ങളോടൊപ്പം എങ്ങനെ അനുസരിക്കുന്നു എന്നീ ഘടകങ്ങളാണ് ഇതിലൂടെ വിലയിരുത്തുന്നത്.

 

 

AI സ്വീകരണത്തില്‍ ‘Human Cognitive Infrastructure’ വിടവ് തിരിച്ചറിയുകയാണ് ടൂളിന്റെ ലക്ഷ്യം. സമ്മേളന വേദിയില്‍ Evivve സ്റ്റാള്‍ ലൈവ് ഡയഗ്‌നോസ്റ്റിക് ലാബായി പ്രവര്‍ത്തിച്ച് നയരൂപീകരണക്കാര്‍ക്കും വ്യവസായ നേതാക്കള്‍ക്കും എക്‌സിക്യൂട്ടീവ് സിമുലേഷനുകളില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കി. കൂടാതെ, ‘State of Cognition: India AI Snapshot 2026’ റിപ്പോര്‍ട്ടും കമ്പനി അവതരിപ്പിച്ചു. ഇന്ത്യയിലെ AI നേതൃത്വ സജ്ജതയുടെ തത്സമയ വിലയിരുത്തലാണ് റിപ്പോര്‍ട്ടിന്റെ പ്രധാന സവിശേഷത.

 

 

ഇന്ത്യയുടെ AI ഗെയിമിംഗ് : ആഗോള നിക്ഷേപകര്‍ ഒരേ വേദിയില്‍

 

 

India AI Impact Summit 2026 ന്റെ ഭാഗമായി ‘The New Gold Rush: Investing in India’s AI-Powered Gaming Future’ എന്ന പ്രത്യേക പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. Game Developers Association of Indiaയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സംവാദത്തില്‍ ആഗോള നിക്ഷേപകരും ഗെയിമിംഗ് വ്യവസായത്തിലെ പ്രമുഖരും പങ്കെടുക്കും.

 

 

AI അധിഷ്ഠിത ഗെയിം വികസനത്തിലും ഇന്ററാക്ടീവ് മീഡിയ മേഖലയിലും ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ചര്‍ച്ചയുടെ കേന്ദ്രവിഷയം. നിക്ഷേപ മേഖലയില്‍ രൂപംകൊള്ളുന്ന പുതിയ പ്രവണതകള്‍, AI- പ്രാപ്തമാക്കിയ ഉല്‍പാദന മാതൃകകള്‍, നൈപുണ്യ സംരംഭങ്ങള്‍, നയ ചട്ടക്കൂടുകള്‍ എന്നിവ സെഷന്‍ പരിശോധിക്കും.

 

 

സമ്മേളനത്തില്‍ പങ്കെടുക്കുന്ന അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാന്നിധ്യം, AI ഗെയിമിംഗ്, ഇമ്മേഴ്‌സീവ് അനുഭവങ്ങള്‍, കോഗ്‌നിറ്റീവ് ട്രാന്‍സ്‌ഫോര്‍മേഷന്‍, തത്സമയ വിവരണം എന്നീ മേഖലകളില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ശേഷിയെ അടിവരയിടുന്നു. ആഗോള നിലവാരത്തിലുള്ള എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ച് അടുത്ത തലമുറ ഡിജിറ്റല്‍ നവീകരണത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാനുള്ള ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെ വിലയിരുത്തുന്നത്.

 

 

 

ഇന്ത്യയുടെ AI നിമിഷം: സര്‍ക്കാരും, സംരംഭങ്ങളും, സ്രഷ്ടാക്കളും MIB പവലിയനില്‍ ഒത്തുചേരുന്നു

 

 

വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മിത ബുദ്ധി (AI) മേഖലയില്‍ ആഗോള തലത്തില്‍ ഇന്ത്യ ഒരു നിര്‍ണ്ണായക ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ വളരുന്ന സാങ്കേതിക മികവും, സംരംഭങ്ങളുടെ ആഴവും, ഉത്തരവാദിത്തമുള്ള AI ദത്തെടുക്കല്‍ നയരൂപീകരണ കാഴ്ചപ്പാടുകളും ഉയര്‍ത്തിക്കാട്ടുന്നതിനായി ‘ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026’ല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (MIB) ഒരു പ്രത്യേക പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നു.

 

 

‘വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണര്‍’ ഉള്‍ക്കൊള്ളുന്ന ഈ പവലിയന്‍, നയരൂപകര്‍ത്താക്കള്‍, സംരംഭങ്ങള്‍, സൃഷ്ടാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് ഒത്തുചേരാനുള്ള ഒരു മാധ്യമസംവാദ വേദിയായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഇടം ഇന്ത്യയുടെ വികസന മുന്‍ഗണനകള്‍, സാംസ്‌കാരിക വൈവിധ്യം, ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ എന്നിവയുമായി നിര്‍മ്മിത ബുദ്ധിയെ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകുന്നു.

 

 

ഇന്ത്യയുടെ നിര്‍മ്മിത ബുദ്ധി ആവാസവ്യവസ്ഥയെ ആഗോള സാങ്കേതികവിദ്യയുടെ വെറുമൊരു ഉപഭോക്താവ് എന്നതിലുപരി, തദ്ദേശീയവും, വിപുലീകരിക്കാവുന്നതും, സാമൂഹിക പ്രസക്തിയുള്ളതുമായ AI പരിഹാരങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലും ഉയര്‍ത്തിക്കാട്ടുകയാണ് പവലിയന്റെ ലക്ഷ്യമെന്ന് ഈ സംരംഭത്തെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

ഇന്ത്യയുടെ AI നവീകരണം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു വേദി.

 

 

ആരോഗ്യ പരിചരണം, മാധ്യമം, ഉള്ളടക്കം, ഭരണം, സാമൂഹിക ആഘാതം എന്നീ മേഖലകളിലുടനീളം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പവലിയന്‍ മുന്‍ഗണന നല്‍കുന്നു. ചിട്ടയായ സംവാദങ്ങളിലൂടെയും സ്ഥാപകര്‍ നയിക്കുന്ന ചര്‍ച്ചകളിലൂടെയും, ആഭ്യന്തര-ആഗോള വിപണികള്‍ക്കായി AI ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ കമ്പനികള്‍ക്ക് ശ്രദ്ധ നേടിക്കൊടുക്കാന്‍ ഈ പവലിയന്‍ ലക്ഷ്യമിടുന്നു.

 

 

‘ഇന്ത്യയുടെ AI നവീകരണങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും അവയുടെ പശ്ചാത്തലം വ്യക്തമാക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം,’ എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംരംഭങ്ങള്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും കൂടാതെ നിക്ഷേപകര്‍ക്കും അന്താരാഷ്ട്ര പ്രതിനിധികള്‍ക്കും പരസ്പരം നേരിട്ട് സംവദിക്കാന്‍ പവലിയന്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

കൃത്യമായി ആസൂത്രണം ചെയ്ത വിവിധ പാനലുകള്‍, ചൂടേറിയ സംവാദങ്ങള്‍, സംരംഭ പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന ‘വേവ്‌സ് ക്രിയേറ്റേഴ്‌സ് കോര്‍ണര്‍’ ആണ് പവലിയന്റെ പരിപാടികളുടെ കേന്ദ്രബിന്ദു. ഉച്ചകോടി വേദിക്ക് പുറത്തുള്ളവര്‍ക്കും ഇവ കാണുന്നതിനായി, എല്ലാ സെഷനുകളും പ്രസാര്‍ ഭാരതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘വേവ്‌സ് OTT’യില്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു.

 

 

സംരംഭങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ ‘യുവര്‍സ്‌റ്റോറി’ ആസൂത്രണം ചെയ്യുന്നു.

പവലിയനിലെ സംരംഭ നവീകരണ വിവരങ്ങള്‍ ആസൂത്രണം ചെയ്യുന്ന ‘യുവര്‍സ്‌റ്റോറി’ വളര്‍ന്നുവരുന്ന സംരംഭകര്‍, AI യിലെ വനിതാ നേതാക്കള്‍, ഭാരത്, ടയര്‍2, ടയര്‍3 വിപണികള്‍ക്കായി പരിഹാരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ എന്നിവരെ എടുത്തുകാട്ടുന്നതിനായി ഉച്ചകോടിയിലുടനീളം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

യുവര്‍സ്‌റ്റോറി സ്ഥാപകയും സി.ഇ.ഒയുമായ ശ്രദ്ധ ശര്‍മ്മയാണ് AI പരമാധികാരം, സാമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ പാനല്‍ ചര്‍ച്ചകളും, സംരംഭകരുടെ ലൈവ് പിച്ച് സെഷനുകളും നയിക്കുന്നത്.

 

 

സര്‍ക്കാര്‍ പവലിയനുള്ളില്‍ സംരംഭ കേന്ദ്രീകൃതമായ ഒരു മാധ്യമ പ്ലാറ്റ്‌ഫോമിന്റെ സാന്നിധ്യം, നയരൂപീകരണങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സന്ദേശങ്ങളില്‍ നിന്ന് സ്ഥാപകര്‍ നയിക്കുന്ന ആഖ്യാനങ്ങളിലേക്ക് ഇന്ത്യയുടെ നവീകരണ കഥകള്‍ അവതരിപ്പിക്കുന്ന രീതിയിലുണ്ടായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യവസായ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

MIB പവലിയനിലെ പരിപാടികള്‍ (ദിവസം തിരിച്ചുള്ള പട്ടിക)

ഫെബ്രുവരി 17 ചൊവ്വാഴ്ച

ഭരണം, പരമാധികാരം, ഇന്ത്യയുടെ AI നയത്തിന്റെ ദിശ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരണം.

12:00 PM – 12:30 PM
ഫയര്‍സൈഡ് ചാറ്റ്: ഇന്ത്യയുടെ AI നിമിഷം

ഇന്ത്യയുടെ AI വളര്‍ച്ചയുടെ വേഗം നിലനിര്‍ത്തുന്നതിനെക്കുറിച്ച് ശ്രദ്ധ ശര്‍മ്മയും MIB സെക്രട്ടറിയും തമ്മില്‍ നടത്തുന്ന സംഭാഷണം.

1:00 PM – 1:40 PM
പാനല്‍: AI, പരമാധികാരം

ദേശീയ സുരക്ഷ, ഡാറ്റ നിയന്ത്രണം, തദ്ദേശീയ AI വികസനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച.

3:00 PM – 3:30 PM
ഫയര്‍സൈഡ് ചാറ്റ്: KUKU FM

പ്രാദേശിക ഭാഷാ ഉള്ളടക്കത്തെയും AI അധിഷ്ഠിത വിതരണത്തെയും കുറിച്ച് സ്ഥാപകന്‍ ലാല്‍ ചന്ദ് ബിസു.

5:00 PM – 6:00 PM
ഭൂമി പെഡ്‌നേക്കറുമായി ഫയര്‍സൈഡ് ചാറ്റ്

സിനിമ, പിന്തുണയ്ക്കലും , വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും എന്ന വിഷയത്തിന്മേല്‍ ചര്‍ച്ച.

ഫെബ്രുവരി 18, ബുധനാഴ്ച

ഉള്‍ച്ചേരലും സ്ഥാപക പങ്കാളിത്തവും എന്നതിനെ കുറിച്ചുള്ള സ്‌പോട്ട്‌ലൈറ്റ്.

1:00 PM – 2:00 PM

പാനല്‍: വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രദര്‍ശിപ്പിക്കുന്നു (സെറ്റ് 3)

3:00 PM – 3:40 PM

പാനല്‍: AIയിലെ സ്ത്രീകള്‍

വനിതാ സ്ഥാപകരും വ്യവസായ നേതാക്കളും നേതൃത്വത്തെയും നവീകരണത്തെയും കുറിച്ച് നടത്തുന്ന ചര്‍ച്ച.

4:30 PM – 6:00 PM

സ്റ്റാര്‍ട്ടപ്പ് ലൈവ് ശ്രദ്ധ ശര്‍മ്മയോടൊപ്പം

സംരംഭകര്‍ അവതരിപ്പിക്കുന്ന രണ്ട് മിനിറ്റ് നീളുന്ന ദ്രുതഗതിയിലുള്ള പിച്ച് സെഷനുകള്‍.

ഫെബ്രുവരി 19, വ്യാഴാഴ്ച

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ഇമ്മാനുവല്‍ മാക്രോണിന്റെയും സന്ദര്‍ശനത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

ഫെബ്രുവരി 20, വെള്ളിയാഴ്ച

ഇംപാക്റ്റ് , ഭാരത കേന്ദ്രീകൃത നവീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമാപനം.

12:00 PM – 1:00 PM
പാനല്‍: സാമൂഹിക സ്വാധീനം ചെലുത്തുന്ന AI സംരംഭങ്ങള്‍

3:00 PM
പാനല്‍: ഭാരത് അവസരം

AI പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്ന ടയര്‍2, ടയര്‍3 എന്നിവയില്‍ നിന്നുള്ള ഇന്ത്യയിലെ സംരംഭങ്ങള്‍.

4:00 PM
പാനല്‍: വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം (സെറ്റ് 4)

 

 

ആഗോള AI സംവാദങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കുന്നു.

 

 

ഇന്ത്യന്‍ കമ്പനികളെ അവയുടെ പ്രാദേശികത നിലനിര്‍ത്തിക്കൊണ്ട് ആഗോള AI ചര്‍ച്ചകളുമായി സംയോജിപ്പിക്കുകയും, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രതിനിധികള്‍, നിക്ഷേപകര്‍, വിവിധ സര്‍ക്കാരുകള്‍ എന്നിവരുമായി സംവദിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പവലിയന്റെ വിശാലമായ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

സംരംഭങ്ങളെയും, സ്രഷ്ടാക്കളെയും, നയരൂപകര്‍ത്താക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയുടെ AI കാഴ്ചപ്പാടുകളെ ശ്രദ്ധേയവും, വിപണിക്ക് അനുയോജ്യമായ ശേഷിയുള്ളതുമാക്കി മാറ്റി ആഗോള AI ആവാസവ്യവസ്ഥയില്‍ വലിയൊരു പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് കരുത്തുപകരുക എന്നതാണ് MIB പവലിയന്‍ ലക്ഷ്യമിടുന്നത്.

 

 

‘ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026’ പുരോഗമിക്കുമ്പോള്‍, നിര്‍മ്മിത ബുദ്ധിയെ സ്വന്തം നിബന്ധനകള്‍ക്കനുസരിച്ച് എങ്ങനെ രൂപപ്പെടുത്താനും നിയന്ത്രിക്കാനും വിപുലീകരിക്കാനുമാണ് ഇന്ത്യ ഉദ്ദേശിക്കുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായി ഈ പവലിയന്‍ നിലകൊള്ളുന്നു.