ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്ന ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഉള്ള പി ഐ ബി ഫാക്റ്റ് ചെക്കിങ്ങില്‍ കണ്ടെത്തി .ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചതായി സോഷ്യല്‍ മീഡിയ വഴിയാണ് സന്ദേശം പ്രചരിക്കുന്നത് . ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് . ഇതുവരെ ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ച കേസുകളൊന്നും കണ്ടെത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
പനിയുടേതായ ലക്ഷണങ്ങളുള്ളതും കോഴികളുമായി സമ്പർക്കം പുലർത്തിയിരുന്നതുമായ 35 വയസ്സുള്ള ഒരാളെ മുൻകരുതൽ നടപടിയുടെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇയാളുടെ RT-PCR പരിശോധനാ ഫലം നെഗറ്റീവായിരുന്നു
ആരോഗ്യനില തൃപ്തികരമായിരുന്ന ഇയാളെ പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിർദ്ദേശിച്ച ചികിത്സകൾ തുടരാനും വീട്ടിൽ ഐസൊലേഷനിൽ കഴിയാനും ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഔദ്യോഗികമായ സ്ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ പങ്കുവെക്കാതിരിക്കണം എന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിര്‍ദേശിച്ചു

