ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ താൽക്കാലികമായി പിൻവലിച്ചു . ഇറാനില്‍ ആക്രമണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിലെ വാർഷികപ്രസംഗത്തിലും ആവർത്തിച്ചിരുന്നു വ്യക്തമാക്കി .
യുദ്ധം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ ഇന്ത്യ,കാനഡ ചൈന, എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ നിർദേശം നല്‍കിയിട്ടുണ്ട് .
അണുവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിൽ എത്തും.
ഇസ്രയേലിലേക്കു യാത്ര വിലക്കി ഫ്രാൻസും ഉത്തരവിട്ടു.ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടന്ന ഇറാൻ–യുഎസ് ചർച്ച പൂർത്തിയായി.ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണ ഇറാൻ നിർത്തണമെന്നാണ് യുഎസ് ആവശ്യം.ടെഹ്‌റാനിലേക്കുള്ള വിമാനങ്ങൾ തുർക്കി റദ്ദാക്കി


