ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ 2026 മാർച്ച് ഒന്നിന് കൊല്ലം പത്തനാപുരത്ത് എത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ദ്വിദിന സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് എസ് ബി കോളേജ് ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. മാർച്ച് ഒന്നിന് ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മാർച്ച് ഒന്നിന് വൈകുന്നേരം അഞ്ചരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം മടങ്ങും.

