വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിരിക്കുന്ന മൃഗം, വൈൽഡ് ലൈഫ് ആർട്ടിക്കിൾ, വൈൽഡ്ലൈഫ് ട്രോഫി എന്നിവയോ (കസ്തൂരിമാനിന്റെ കസ്തൂരി, കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്നിവ ഒഴികെ) അത്തരം മൃഗങ്ങളിൽ നിന്ന് ശേഖരിച്ച് സൂക്ഷിച്ചതോ ഉണക്കിയതോ ആയ തോലോ കൈവശമുള്ളവർക്ക് നിശ്ചിത കാലാവധിക്കകം വിവരങ്ങൾ ഫോം 13 മുഖേന വെളിപ്പെടുത്താം.
2026 മാർച്ച് 4 മുതൽ 45 ദിവസത്തിനകം ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കോ വൈൽഡ് ലൈഫ് വാർഡനോ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.forest.kerala.giv.in സന്ദർശിക്കാം

