തമിഴ് കവി ആർ.വൈരമുത്തുവിന് 2025ലെ ജ്ഞാനപീഠ പുരസ്കാരം. ഗാനരചയിതാവും നോവലിസ്റ്റുമാണ്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.പത്താം വയസ്സുമുതൽ വൈരമുത്തു കവിതകൾ എഴുതിത്തുടങ്ങിയിരുന്നു.
സ്കൂൾ പഠനകാലത്ത് തന്നെ പ്രഭാഷകനും കവിയുമായി അറിയപ്പെട്ടിരുന്നു.വിതാസമാഹാരങ്ങളും നോവലുകളും അടക്കം 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചത്.
പി.ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ 1980ലാണ് അദ്ദേഹം തമിഴ് ചലച്ചിത്ര ലോകത്തേക്കെത്തിയത്. 50 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ത്തിലധികം പാട്ടുകളും കവിതകളും എഴുതി. 7 ദേശീയ അവാർഡുകളും 6 തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്.


