ഡൽഹി തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ :താപനില 41 ഡിഗ്രി കടക്കും

ഡൽഹിയിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി . നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി .ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായുഗുണനിലവാരസൂചിക ‘മിതമായ’ നിലയിൽനിന്ന് ‘മോശം’ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട് . തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണ് ഈ ചൂട് വർധനവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് .