സിഎൻഎൻ (കേബിൾ ന്യൂസ് നെറ്റ്‌വർക്ക്) സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. യുഎസിലെ ഒഹായോയിലെ സിൻസിനാറ്റിയിൽ 1938ലായിരുന്നു ടർണറുടെ ജനനം. ടർണർ ‘തെക്കിന്റെ ശബ്ദം’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്….
1970ൽ ചാനൽ 17 എന്നറിയപ്പെട്ടിരുന്ന അറ്റ്ലാന്റ സ്റ്റേഷൻ സ്വന്തമാക്കിക്കൊണ്ടായിരുന്നു മാധ്യമരംഗത്തേക്ക് കടന്നു വന്നത് . 1980ലാണ് സിഎൻഎൻ സ്ഥാപിക്കുന്നത്.1991ൽ ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടി.കമ്പനികൾ ടൈം വാർണർക്ക് വിറ്റ ടർണർ പിന്നീട് മാധ്യമരംഗത്തുനിന്ന് പിന്മാറി.