കേരളത്തില്‍ ജൂൺ ഒന്നോടെ കാലവർഷം എത്തും .കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് ഇപ്പോള്‍ കിട്ടുന്നത് . ഇന്ത്യയില്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആണ് ആദ്യം കാലവര്‍ഷം കടന്നു വരുന്നത് . 2026-ലെ കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) ജൂൺ ഒന്നിന് തന്നെ കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ശുഭസൂചനകളോടെയുള്ള സാധാരണ മഴ ലഭിക്കുമെന്നാണ് പ്രാഥമിക നിഗമനങ്ങൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഈ കാലവർഷം നീണ്ടുനിൽക്കുന്നത്.ആഴ്ചകളായി ഇടമുറിയാതെ കനത്ത മഴയല്ല കേരളത്തിലെ കാലവര്‍ഷത്തിന്റെ പ്രത്യേകത.

കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലും മഴയും ആണ് കൃത്യമായി ഇപ്പോള്‍ ലഭിക്കുന്നത് . ഒരു ഋതുവിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്‍റെ ഫലമായാണ് ഇപ്പോള്‍ ഇടിയും മിന്നലും മഴയും ലഭിക്കുന്നത് . നിലവിലെ സാഹചര്യം അനുസരിച്ച് കാലാവസ്ഥ വ്യതിയാനം ഇല്ല . കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വേനല്‍ മഴ കൃത്യമായി ലഭിക്കുന്നുണ്ട് . കാര്‍ഷിക വിളകള്‍ക്ക് ഗുണകരം ആണ് . കാലവര്‍ഷം കടന്നു വരുവാന്‍ ഉള്ള സാഹചര്യം പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് . ഭൂമിയുടെ പരിക്രമണം മൂലം കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി വർഷത്തെ പലതായി വിഭജിക്കുന്നതിനെയാണ് ഋതു എന്ന് വിളിക്കുന്നത്. പ്രധാനമായും നാല് ഋതുക്കളാണുള്ളത്: വസന്തം , ഗ്രീഷ്മം , ശരത് , ശിശിരം.

വസന്തം : പൂക്കാലം, പ്രകൃതി പച്ചപ്പണിയുന്ന സമയം.ഗ്രീഷ്മം : കടുത്ത വേനൽക്കാലം.വർഷം : മഴക്കാലം.ശരത് : ഇലപൊഴിയുന്ന സമയം.ഹേമന്തം: മഞ്ഞുകാലത്തിന് മുൻപുള്ള സമയം.ശിശിരം: കടുത്ത മഞ്ഞുകാലം എന്നിവയാണ് പ്രധാന ഋതുക്കള്‍.ഭൂമിയുടെ അച്ചുതണ്ടിലുള്ള ചരിവാണ് ഋതുക്കൾ ഉണ്ടാകുന്നതിന് പ്രധാന കാരണം.

മഴയും വെയിലും കണ്ണുപൊത്തിക്കളിക്കുന്ന കാലം. അതാണ് കേരളത്തിന്റെ മഴക്കാലം. മൂന്നു നാലു ദിവസം മഴ തുടര്‍ന്നാലും ഒരു ഇടവേളയായി വെയില്‍ കടന്നു വരും. ഈ വെയില്‍ ദിനങ്ങളും തണുപ്പ് അരിച്ചു കയറുന്ന മഴ ദിനങ്ങളും ചേര്‍ന്നതാണ് കേരളത്തില്‍ കാലവര്‍ഷം.

കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, അല്ലെങ്കില്‍ കാലവര്‍ഷം. ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്. മലയാളം കലണ്ടറിലെ എടവ മാസത്തിന്റെ പകുതിയോടെയാണ് മഴ ശക്തിപ്പെടുക. അതാണീ പേര്.

ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമായി – തുലാവര്‍ഷം എന്നിതിനെ വിളിക്കാം. മലയാളം കലണ്ടര്‍ അനുസരിച്ച് തുലാമാസത്തില്‍ ആകും ഈ മഴക്കാലം. എടവപ്പാതിയില്‍ അറബിക്കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടു വരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്. പൊതുവേ തുലാവര്‍ഷം തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമാണ്. മണ്ണും പ്രകൃതിയും പുതുജീവൻ നേടുന്ന കാലമാണ് മഴക്കാലം.

മലയാളികള്‍ ഉന്മേഷവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വ്വേദ ചികിത്സ നടത്തുന്നത് മഴക്കാലത്താണ്. ഇടവപ്പാതിക്കാലമാണ് ആയുര്‍വ്വേദ ചികിത്സാരീതിയായ എണ്ണയിട്ടു തിരുമ്മല്‍, ഉഴിച്ചില്‍ എന്നിവയ്ക്കു ഏറ്റവും യോജിച്ചത്. കാലവര്‍ഷക്കാലത്തെ തണുപ്പും ശുദ്ധമായ പ്രകൃതിയും ചികിത്സയ്ക്ക് ഏറ്റവും യോജിച്ച അന്തരീക്ഷം ഒരുക്കുന്നു.

രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സമഗ്രമായി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ മെയ് 10 ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നിര്‍ണ്ണായകമായ ഉന്നതതല യോഗം ചേരും.