2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം. കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14, 290 വിദ്യാർഥികൾ പരീക്ഷയെഴുതി.
ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.
ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈൽ ആപ്പുകളിലും താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും: results.kerala.gov.in, examresults.kerala.gov.in, www.prd.kerala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, https://kbpe.kerala.gov.in/,
https://results.digilocker.gov.in/, https://sslcexam.kerala.gov.in/, https://thslcexam.kerala.gov.in/thslc/, https://sslchiexam.kerala.gov.in/, https://thslchiexam.kerala.gov.in/,
https://ahslcexam.kerala.gov.in/
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ‘നമ്മുടെ കേരളം’ ആപ്പിലൂടെ അറിയാം
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.
ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. തിരക്കേറിയ സമയങ്ങളിൽ വെബ്‌സൈറ്റുകൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി ലളിതമായി ഫലം അറിയാൻ ഇത് സഹായിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘Nammude Keralam’ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക. ഹോം പേജിലെ ‘SSLC Results’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി സബ്മിറ്റ് ചെയ്യുക. വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാ ഫലങ്ങളും ‘നമ്മുടെ കേരളം’ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:
android (play store) https://play.google.com/store/apps/details?id=com.itmission.nk
iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541
10, 12 ക്ലാസുകളിലെ ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം ആപ്പും
എസ്.എസ്.എൽ.സി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലങ്ങളും വിശകലനവും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി.
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. റിസൽട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

