കെ.എസ്.ആർ.ടി.സി (KSRTC) ഒരുക്കിയിട്ടുള്ള പ്രത്യേക യാത്രാ പദ്ധതിയാണ് ബജറ്റ് ടൂറിസം. കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് (മൂലസ്ഥാനം )സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും ദിവസേനയും അവധി ദിവസങ്ങളിലും ഇത്തരം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.

 

അടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി നേരിട്ട് ബന്ധപ്പെട്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് ഉള്ള തീർഥാടക യാത്രകളെക്കുറിച്ചറിയാം.

 

കുറഞ്ഞ ചിലവിൽ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുംതീർഥാടക സ്ഥലങ്ങളിലേക്കും കുറഞ്ഞ ചിലവിൽ യാത്രകൾ സാധ്യമാക്കുകയാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ഉത്തരവാദിത്തം.

കാടിന്റെ ഭംഗിയും മഞ്ഞും ആസ്വദിച്ചു പ്രകൃതിരമണീയമായ വനത്തിലൂടെയുള്ള ആവേശകരമായ യാത്ര,കായൽ ഭംഗിയും ബോട്ട് യാത്രയും ഉൾപ്പെടുന്ന പാക്കേജ് ,മഴക്കാലത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ 14 ജില്ലകളെയും ബന്ധിപ്പിച്ചുള്ള പ്രത്യേക പാക്കേജുകൾ,പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക സർവീസുകൾ തുടങ്ങിയവ ബജറ്റ് ടൂറിസത്തെ ജനകീയമാക്കി .ഇതോടെ വരുമാനവും ഉയര്‍ന്നു .

മറ്റ് സ്വകാര്യ ടൂറുകളെ അപേക്ഷിച്ച് ചാർജ് വളരെ കുറവാണ്.കുടുംബങ്ങൾക്കും സ്ത്രീകൾക്കും തനിച്ചു യാത്ര ചെയ്യുന്നവർക്കും ഒരുപോലെ സുരക്ഷിതമാണ് . ചില പാക്കേജുകളിൽ പ്രവേശന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ ഉൾപ്പെടുന്നു .ഇതൊക്കെയാണ് ബജറ്റ് ടൂറിസത്തെ ആകര്‍ഷിക്കാന്‍ ഉള്ള കാരണം . അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്