കേരളത്തിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയും അനുഭവപ്പെട്ടു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നാശനഷ്ടങ്ങൾ ഉണ്ടായി
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ:
കൊല്ലം ജില്ലയിൽ പുനലൂർ വില്ലേജിൽ അഷ്ടമംഗലം വാർഡിൽ ഗിരിജ ഭവനിൽ മാധവനാചാരിയുടെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് ടിയാളുടെ വീടിന്റെ മുകളിലേക്ക് പിഴുതുവീണ് വീടിന്റെ മേൽക്കൂരയിൽ പാകിയിരുന്ന ഓടും ആസ്ബറ്റോസ് ഷീറ്റും ഭാഗികമായി തകർന്നിട്ടുള്ളതാണ്. ആളപായമില്ല, ഏകദേശം 50000 രൂപ നഷ്ടം കണക്കാക്കാവുന്നതാണെന്ന വിവരം റിപ്പോർട്ട് ചെയ്തു കൊള്ളുന്നു.
കോട്ടയം ജില്ലയിൽ മഴയില്‍ (04/06/2026) ചങ്ങനാശ്ശേരി താലൂക്കില്‍, തൃക്കൊടിത്താനം വില്ലേജിൽ കൊടിനാട്ടുകുന്ന്, ഉപ്പു കുന്നേൽ വീട്ടിൽ ബെന്നിച്ചൻ ആന്റണിയുടെ വീടിനു ഭാഗികമായി നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു.
എറണാകുളം ജില്ലയിൽ ആലുവ താലൂക്ക്, അയ്യമ്പുഴ വില്ലേജിൽ ശക്തമായ ഇടിമിന്നലിൽ ഒരു വീട് ഭാഗികമായും, കീഴ്മാട് വില്ലേജിൽ കാറ്റും മഴയും കാരണം ഒരു വീട് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു.
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്ക്, കുമരനെല്ലൂർ വില്ലേജിൽ ശക്തമായ കാറ്റിൽ മരം വീണ് മിനി (56 വയസ്റ്റ്) എന്നിവരുടെ വീടിനു ഭാഗികമായി നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു.
പരിക്ക്
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്ക്, കുമരനെല്ലൂർ വില്ലേജിൽ ശക്തമായ കാറ്റിൽ മരം വീണ് മിനി (56 വയസ്റ്റ്) എന്നിവർക്ക് പരിക്ക് പറ്റിയതായി ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്തു.
മുങ്ങിമരണം
മലപ്പുറം ജില്ലയിൽ ഷാഹീൻ പൂവമാണിൽ (35വയസ്സ്) S/o ഉമ്മർ, എടവണ്ണ എന്നയാൾ പുഴയിൽ മുങ്ങി മരിച്ചു.
വിവിധയിടങ്ങളില്‍ നദികളില്‍ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നു .
ക്യാമ്പ് വിവരങ്ങൾ
മുൻകരുതലിന്റെ ഭാഗമായി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ നിലവിൽ 03 ക്യാമ്പുകളിലായി 25 പേർ താമസിക്കുന്നു.
ഡാമുകൾ/റിസർവോയറുകൾ
നിലവിൽ തുറന്നിട്ടുള്ളവ- 04 എണ്ണം
തിരുവനന്തപുരം -01 (അരുവിക്കര)
ഇടുക്കി- 02 (കുണ്ടള, മലങ്കര)
എറണാകുളം – 01 (ഭൂതത്താൻകെട്ട്)
അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയുടെ ചില ഭാഗങ്ങൾ, തമിഴ്നാടിന്റെ ബാക്കി ഭാഗങ്ങളും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ എന്നീ മേഖലകളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാപിക്കാൻ സാധ്യത.
മധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുന്നു.
വടക്കൻ ആൻഡമാൻ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മ്യാൻമറിനും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു
ജൂൺ 5 നു കാസർഗോഡ് കണ്ണൂർ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ജൂൺ 6 ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത
ജൂൺ 5 മുതൽ 9 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ (Heavy rainfall) / അതിശക്തമായ മഴയ്ക്ക് (Heavy to Very Heavy rainfall) സാധ്യത.
ജൂൺ 5 മുതൽ 9 വരെ തീയതികളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്ന് (05/06/2026) മുതൽ 09/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
05/06/2026 മുതൽ 09/06/2026 വരെ: കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60
കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദേശം
05/06/2026 മുതൽ 07/06/2026 വരെ: സോമാലിയ തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ്, അതിനോട് ചേർന്ന മധ്യ കിഴക്കൻ & തെക്കു കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് തീരം എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/06/2026: സോമാലിയ തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ & മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ മഹാരാഷ്ട്ര, ഗോവ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/06/2026: സോമാലിയ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ – മധ്യ കിഴക്കൻ- വടക്കു പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ്, അതിനോട് ചേർന്ന ആദ്യ കിഴക്കൻ & തെക്കു കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/06/2026 & 09/06/2026:ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ വടക്കൻ തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


