ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) ജൂൺ 12 നു പുറത്തിറക്കിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, സെൽ ബ്രോഡ്കാസ്റ്റ് (Cell Broadcast) സേവനം അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തി വെച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു .

ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ പ്രദേശത്തിനുള്ളിലെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര സന്ദേശങ്ങളും മുന്നറിയിപ്പുകളും അയക്കാൻ ടെലികോം ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് സെൽ ബ്രോഡ്കാസ്റ്റ് (Cell Broadcast). ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ഗവൺമെന്റ് തദ്ദേശീയമായി ഈ സംവിധാനം വികസിപ്പിച്ചു നടപ്പിലാക്കിയിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പെട്ടെന്ന് തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നു . അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള സന്ദേശം മുന്നറിയിപ്പുകള്‍ എന്നിവ ലഭിക്കാന്‍ ഇന്ത്യയിലാകെ സംവിധാനം നിലവില്‍ വന്നിരുന്നു .ഇത് അനുസരിച്ച് കാലാവസ്ഥാ മാറ്റങ്ങളും മുന്നറിയിപ്പുകളും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മെസ്സേജ് ആയി ലഭിച്ചിരുന്നു .ഈ സേവനം ആണ് ഇപ്പോള്‍ നിര്‍ത്തിവെച്ചത്