കേന്ദ്ര ഗവൺമെൻ്റിൻ്റെ“ദേഖോഅപ്നാദേശ്”, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നീ പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ നടത്തുന്ന ‘ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ’ സർവീസുകൾ ഓണം അവധിക്കാലത്ത് പ്രഖ്യാപിച്ച്ഐആർസിടിസി. കേരളത്തിലെ യാത്രക്കാർക്കായി ഓണം അവധിക്കാലത്ത് അഹമ്മദാബാദ്, ഏകതാ പ്രതിമ, ഗോൾഡൻ ട്രയാംഗിൾ (ഡൽഹി, ആഗ്ര, ജയ്പൂർ) എന്നീ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പ്രത്യേക യാത്ര ഒരുക്കുന്നത്. 2026 ഓഗസ്റ്റ് 22-ന് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ നിന്ന്ആരംഭിച്ച് 2026 സെപ്റ്റംബർ 02-ന് തിരികെ എത്തുന്ന രീതിയിലാണ് യാത്രാ ക്രമീകരണം.
11 രാത്രികളും 12 പകലുകളുമായുള്ള യാത്രയിൽ ഏകദേശം 6895 കിലോമീറ്റർ സഞ്ചരിക്കും. എൽ.എച്ച്.ബി (LHB) കോച്ചുകളുള്ള ആധുനിക ട്രെയിനിൽ എസി 2 ടയർ, എസി 3 ടയർ, സ്ലീപ്പർ ക്ലാസ് സൗകര്യങ്ങളുണ്ടാകും. ആകെ 662 പേർക്ക് യാത്ര ചെയ്യാം. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും സെക്യൂരിറ്റി ഗാർഡുകളുമുണ്ടാകും. തിരുവനന്തപുരം നോർത്ത്, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് സഞ്ചാരികൾക്ക് യാത്രയുടെ ഭാഗമാകാം. പേടിഎം (Paytm), റേസർപേ (Razorpay) വഴി തുക തവണകളായി പണം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ആദ്യ അഹമ്മദാബാദിൽ എത്തുന്ന വിനോദസഞ്ചാരികൾ അക്ഷർധാം ക്ഷേത്രം, അദലജ് സ്റ്റെപ്പ് വെൽ, സബർമതി ആശ്രമം, റാണി കി വാവ് (യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം) എന്നിവ സന്ദർശിക്കും. തുടർന്ന് ഏക്താ നഗറിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തും. അതിനുശേഷം ഡൽഹിയിൽ വിനോദസഞ്ചാരികൾ ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ് എന്നിവ സന്ദർശിക്കും.
താജ്മഹലും ഏറ്റവും ഒടുവിലായി ജയ്പൂരിലും സഞ്ചാരികൾ എത്തും.അവിടെ അമർ ഫോർട്ട്, സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ എന്നിവ സന്ദർശിക്കും. സ്ലീപ്പർ ക്ലാസിലെ ഇക്കണോമി വിഭാഗത്തിന് ഒരാൾക്ക് 21,190 രൂപ മുതൽ ആരംഭിക്കുന്ന തരത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
ഹോട്ടൽ താമസം, ഫ്രഷ് ആകാനുള്ള സൗകര്യം, കാഴ്ചകൾ കാണാനായി എസി/നോൺ-എസി വാഹനങ്ങൾ (തെരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച്),പൂർണ്ണമായും സസ്യഭക്ഷണം (രാവിലത്തെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം), ടൂർ ഗൈഡിന്റെ സേവനവും സുരക്ഷയും, യാത്രാ ഇൻഷുറൻസ്, യാത്രാവേളയിൽ ആവശ്യമായി വന്നാൽ ഡോക്ടറുടെ സേവനം എന്നിവ പാക്കേജിൽ ലഭ്യമാക്കിയിട്ടുണ്ട്.
‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന മുൻഗണനാ ക്രമത്തിലാണ് ബുക്കിംഗ്.
വെബ്സൈറ്റ് ലിങ്ക്: https://irctctourism.com/pacakage_description?packageCode=SZBG42%20
ഫോൺ നമ്പറുകൾ: തിരുവനന്തപുരം: 8287932095 / 8287932042
എറണാകുളം: 8287932082 / 8287932117
കോഴിക്കോട്: 8287932098 / 8287932114
കോയമ്പത്തൂർ: 9003140655 / 8287932064
മംഗലാപുരം: 8287932043
കാറ്റഗറി
ഇക്കോണമി
സ്റ്റാൻഡേർഡ്
കംഫർട്ട്
സുപ്പീരിയർ
പാക്കേജ് നിരക്കുകൾ (ഒരാൾക്ക്)
₹. 21,190
₹.31,720
₹.37,570
₹.52,870
ട്രെയിൻ യാത്ര
സ്ലീപ്പർ
എസി 3 ടയർ
എസി 3 ടയർ
എസി 2ടയർ
രാത്രി താമസ സ്ഥലങ്ങൾ
ബജറ്റ് ഹോട്ടലുകളിൽ ട്വിൻ/ട്രിപ്പിൾപങ്കിടൽ അടിസ്ഥാനത്തിൽ നോൺ എസി മുറികൾ
ട്വിൻ/ട്രിപ്പിൾ ഷെയറിംഗ് അടിസ്ഥാനത്തിൽ എസി ബജറ്റ് ഹോട്ടലുകൾ
ട്വിൻ/ട്രിപ്പിൾ ഷെയറിംഗ് അടിസ്ഥാനത്തിൽ ത്രീ സ്റ്റാർ ഹോട്ടൽ നിലവാരത്തിന് അനുയോജ്യമായ സുപ്പീരിയർ ഹോട്ടലുകളിലെ എസി മുറികൾ.
ഫ്രെഷ് അപ്പ്
ബജറ്റ് ഹോട്ടലുകളിൽ മൾട്ടി ഷെയറിങ്ങിൽ ലഭ്യമായ നോൺ എസി മുറികൾ. പരമാവധി (ഒരു മുറിയിൽ 4-5 പേർക്ക്)
ട്വിൻ/ട്രിപ്പിൾ ഷെയറിംഗ് അടിസ്ഥാനത്തിൽ എസി മുറികൾ
ട്വിൻ/ട്രിപ്പിൾ ഷെയറിംഗ് അടിസ്ഥാനത്തിൽ ത്രീ സ്റ്റാർ ഹോട്ടൽ നിലവാരത്തിന് അനുയോജ്യമായ സുപ്പീരിയർ ഹോട്ടലുകളിലെ എസി മുറികൾ.
ഗതാഗതം
എസ്ഐസി അടിസ്ഥാനത്തിൽ എസി ഇല്ലാത്ത വാഹനങ്ങൾ
എസ്ഐസി അടിസ്ഥാനത്തിൽ എസി വാഹനങ്ങൾ
ഭക്ഷണം
(സസ്യാഹാരം മാത്രം)
രാവിലെ ചായ, പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം

