ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങളിൽ മാതൃകയായി പോലീസ് സംവിധാനം
business100news.com; ശബരിമല തീർഥാടക സീസൺ അടുത്തെത്തുമ്പോൾ വിവിധ സർക്കാർ വകുപ്പുകൾ മുന്നൊരുക്കങ്ങൾ ഊർജിതമാക്കുകയാണ്. അവയിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നിൽ നിൽക്കുന്നത് കേരള പോലീസാണ്. തീർഥാടക പാതകളിലെ അപകടസാധ്യതയുള്ള മേഖലകൾ, അടിയന്തര ഇടപെടൽ ആവശ്യമായ സ്ഥലങ്ങൾ, കൂടുതൽ സുരക്ഷാ ശ്രദ്ധ വേണ്ട ഭാഗങ്ങൾ എന്നിവ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് നമ്പർ നൽകി അടയാളപ്പെടുത്തിയുള്ള പോലീസ് ഒരുക്കങ്ങൾ മാതൃകാപരമാണെന്ന് വിലയിരുത്തപ്പെടുന്നു.
മന്ത്രിതല അവലോകന യോഗങ്ങളിൽ കൃത്യമായ വിവരങ്ങളും വിശദമായ പഠനങ്ങളും അവതരിപ്പിക്കുന്ന പോലീസ് സംവിധാനത്തിന്റെ പ്രവർത്തനവും ശ്രദ്ധ നേടുകയാണ്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പ ശ്രീരാമസാകേതം ഹാളിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ്. സുരക്ഷാ ക്രമീകരണങ്ങളുടെ സമഗ്ര രൂപരേഖ അവതരിപ്പിച്ചു.
ശബരിമലയിലേക്കുള്ള തീർഥാടക പാതകളിലെ ബാരിക്കേഡുകൾ, ക്രാഷ് ബാരിയറുകൾ, വെളിച്ചക്കുറവുള്ള പ്രദേശങ്ങൾ, അപകടകരമായ വളവുകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അപകടസാധ്യതയുള്ള ഓരോ സ്ഥലത്തിനും പ്രത്യേക നമ്പർ നൽകി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകൾ ഉപയോഗിച്ച് പോലീസിന് അതിവേഗം കൃത്യമായ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
രാത്രികാല യാത്രകളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി കൂടുതൽ റിഫ്ലക്ടീവ് ലൈറ്റുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന നിർദേശവും പോലീസ് മുന്നോട്ടുവച്ചു. ഇത്തരം സുരക്ഷാ സംവിധാനങ്ങൾ അപകടനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പമ്പ മുതൽ സന്നിധാനം വരെയും പ്രധാന തീർഥാടക പാതകളിലുടനീളവും ശക്തമായ പോലീസ് സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും തീർഥാടകരുടെ സുരക്ഷ, സുഗമമായ യാത്ര, അടിയന്തര സാഹചര്യങ്ങളിലെ വേഗത്തിലുള്ള പ്രതികരണം എന്നിവ ഉറപ്പാക്കുന്ന സമഗ്ര സുരക്ഷാ സംവിധാനമാണ് പോലീസ് വകുപ്പ് ലക്ഷ്യമിടുന്നത്.
Sabarimala Pilgrimage: Police Set an Example with Comprehensive Preparations
business100news.com; As the Sabarimala pilgrimage season approaches, various government departments are intensifying their preparations. Among them, the Kerala Police have emerged as a model with their systematic and proactive approach. By identifying, mapping, and marking accident-prone areas, emergency response points, and locations requiring heightened surveillance along the pilgrimage routes, the police have completed extensive safety preparations.
The department’s detailed presentations at ministerial review meetings have also drawn attention. During a review meeting chaired by Public Works Minister P.K. Basheer at the Sreerama Saketham Hall in Pampa to assess the Public Works Department’s preparations for the pilgrimage, Pathanamthitta District Police Chief R. Anand, IPS, presented the police department’s comprehensive security plan.
He explained the safety measures planned along the pilgrimage routes, including barricades, crash barriers, poorly lit stretches, dangerous curves, and other critical infrastructure. He noted that every accident-prone location has been identified, assigned a unique number, and documented. This system will enable police and emergency responders to quickly locate and reach the exact site during emergencies, significantly improving response times.
The police also recommended installing additional reflective lights and warning systems to reduce accidents caused by drivers falling asleep during night-time travel. These measures are expected to enhance road safety and lower the risk of accidents.
During the pilgrimage season, robust police security arrangements will be in place across the entire pilgrimage route, including Pampa and Sannidhanam. As in previous years, the police department aims to ensure the safety of pilgrims, facilitate smooth travel, and provide a comprehensive security framework capable of responding swiftly to any emergency.

