സീനിയർ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ്. ക്യാപ്റ്റൻ
തിരുവനന്തപുരം: ബി.സി.സി.ഐ ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആശ ശോഭനയാണ് ടീമിന്റെ ക്യാപ്റ്റൻ. ഒക്ടോബർ 26 മുതൽ നവംബർ 6 വരെ ഉത്തർപ്രദേശിലെ ലക്നൗവിലാണ് മത്സരങ്ങൾ നടക്കുന്നത്.
17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച സിക്കിമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. റെയിൽവേസ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഗുജറാത്ത്, വിദർഭ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്.
കേരള ടീം: ആശ എസ്. (ക്യാപ്റ്റൻ), വൈഷ്ണ എം.പി. (വിക്കറ്റ് കീപ്പർ), അനന്യ കെ. പ്രദീപ് (വിക്കറ്റ് കീപ്പർ), ഷാനി ടി., സജന എസ്, അക്ഷയ എ., ദൃശ്യ ഐ.വി, കിരൺ നവ്ഗിരെ, രോഹിണി മാനെ, ദിവ്യ ഗണേഷ്, മൃദുല വി.എസ്., ദർശന മോഹനൻ, നിയ നസ്നീൻ കെ., നിത്യ ലൂർദ്ദ്, നജ്ല സി.എം.സി., ജോഷിത വി.ജെ, വിനയ സുരേന്ദ്രൻ
സി.കെ. നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹ്മദ് ഇമ്രാനാണ് 16 അംഗ ടീമിൻ്റെ ക്യാപ്റ്റൻ. ഒക്ടോബർ 27 മുതൽ 30 വരെ നാഗ്പൂരിലാണ് വിദർഭയ്ക്കെതിരെയുള്ള മത്സരം. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ ലീഡ് നേടിയ കേരളം രണ്ടാം മത്സരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ തോൽവി വഴങ്ങിയിരുന്നു. നിലവിൽ 15 പോയിൻ്റാണ് കേരളത്തിനുള്ളത്.
കേരള ടീം – അഹമ്മദ് ഇമ്രാൻ (ക്യാപ്റ്റൻ), അക്ഷയ് എസ്.എസ് (വിക്കറ്റ് കീപ്പർ), പവൻ ശ്രീധർ (വിക്കറ്റ് കീപ്പർ), ആകർഷ് എ കൃഷ്ണമൂർത്തി , കൃഷ്ണ നാരായൺ എ.പി,ഗോവിന്ദ് ദേവ് ഡി പൈ, മാധവ് കൃഷ്ണ, വിജയ് എസ് വിശ്വനാഥ്, കൈലാസ് ബി നായർ, ആദിത്യ ബൈജു, ജിഷ്ണു എ, മുഹമ്മദ് ഇനാൻ, അർജുൻ ആർ നായർ, അഭിറാം എസ് , അബിൻ ജെ ലാൽ, അർജുൻ വേണുഗോപാൽ.
ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബും ശക്തമായ നിലയിൽ
16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ബികെ 55 കേരളയ്ക്കെതിരെ 340 റൺസിൻ്റെ മികച്ച സ്കോറുയർത്തി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്. മറ്റൊരു മത്സരത്തിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. കോട്ടയം വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 267 റൺസെടുത്തു.
ആർ. അശ്വിന്റെയും എഡ്വിൻ എൽദോസിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ബി.കെ. 55 കേരളയ്ക്കെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച സ്കോർ സമ്മാനിച്ചത്. അശ്വിൻ 105 റൺസും എഡ്വിൻ 104 റൺസും എടുത്തു. 52 റൺസെടുത്ത സായ് ഗോവിന്ദും മികച്ച പ്രകടനം കാഴ്ചവച്ചു. തൃപ്പൂണിത്തുറയുടെ ഇന്നിങ്സ് 340 റൺസിൽ അവസാനിച്ചു. ബി.കെ. 55 കേരളയ്ക്ക് വേണ്ടി എ.എം. ഭഗത് മൂന്നും സെഹാൻ മുഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂൾ 72 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആനന്ദ് സായുടെ പ്രകടനമാണ് എസ്.ജി. ക്രിക്കറ്റ് സ്കൂളിന്റെ ബാറ്റിങ് നിരയെ തകർത്തത്. മുഹമ്മദ് റെഹാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നാല് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെന്ന നിലയിലാണ്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആരോൺ അലക്സ് 125 റൺസും ബി. ദേവർഷ് 66 റൺസും അഭിറാം ജി.ബി. 65 റൺസും എടുത്തു. എസ്.ജി. ക്രിക്കറ്റ് സ്കൂളിന് വേണ്ടി എസ്. വൈഷ്ണവും തേജസ് എം. ജിജുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു മത്സരത്തിൽ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 267 റൺസിന് പുറത്തായി. 115 റൺസെടുത്ത ക്യാപ്റ്റൻ ശ്രീഹരി പ്രസാദാണ് ആത്രേയയ്ക്ക് വേണ്ടി തിളങ്ങിയത്. മുഹമ്മദ് ഫാറൂഖ് 35 റൺസെടുത്തു. വിന്റേജിന് വേണ്ടി കാർത്തി മജു മൂന്നും ആർ. ധക്ഷ്, അഫ്രാസ് സൂയിസ്, വസിഷ്ഠ് അരുൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

