കേന്ദ്ര രാസവസ്തു-വളം മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ ദേശീയ ഔഷധ വിലനിർണ്ണയ അതോറിറ്റി (NPPA), 2026 ഒക്ടോബർ 17-ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 137 കാൻസർ ചികിത്സാമരുന്നുകളുടെ പരമാവധി ചില്ലറവില്പനവില(MRP)യിലെ വ്യാപാര ലാഭം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഈ മരുന്നുകളുടെ പുതുക്കിയ MRP വില പ്രാബല്യത്തിൽ വന്നു .

2026 നവംബർ 8 വരെയുള്ള കണക്കുകൾ പ്രകാരം, 85 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ 121 മരുന്നുകൾ ഉൾപ്പെടുന്ന 1,364 കാൻസർ ചികിത്സാമരുന്നുകളുടെ പുതുക്കിയ MRP റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 679 ബ്രാൻഡുകളുടെ വില 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. MRPയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്. വിലക്കുറവിന്റെ ഫലമായി ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം ₹3,540.38 കോടി ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

 

ഉപഭോക്താക്കൾക്ക് മരുന്നിന്റെ പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന പുതുക്കിയ MRP പരിശോധിക്കാനും ‘ഫാർമ സഹി ദാo’ മൊബൈൽ ആപ്പ് വഴിയോ NPPA വെബ്സൈറ്റ് (nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാനും കഴിയും. ഒരു കെമിസ്റ്റിനോ ആശുപത്രി ഫാർമസിക്കോ പുതുക്കിയ MRP-യേക്കാൾ കൂടുതലായി വില ഈടാക്കാൻ കഴിയില്ല. അധിക തുക ഈടാക്കുന്നതുമായോ വിലനിർണ്ണയവുമായോ ബന്ധപ്പെട്ട പരാതികൾ, ഉപഭോക്താക്കൾക്ക് ‘ഫാർമ ജൻ സമാധാൻ’ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുകയോ ഇതിനായി 1800-111-255 എന്ന NPPA ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.