തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. നാളെയോടെ (നവംബർ 14) ശക്തി കൂടിയ ന്യൂനമർദ്ദമായും (Well Marked Low Pressure Area), നവംബർ 15-ഓടെ തീവ്ര ന്യൂനമർദ്ദമായും (Depression) അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി, നവംബർ 16-ന് വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി (Cyclonic Storm) കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി തുടരുന്നു.

നവംബർ 13 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ / ഇടത്തരം മഴ സാധ്യത